ഏറ്റുമാനൂര്‍: നിയന്ത്രണം വിട്ട കെ എസ് ആർ ടി സി ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. കുറുപ്പന്തറ ഇലവത്തിൽ രഞ്ജിത്ത് (29) ആണ് മരിച്ചത്. പാലത്തില്‍ തെളിഞ്ഞുനിന്ന കമ്പിയില്‍ തട്ടി ബസിന്റെ നിയന്ത്രണം വിടുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.
Also Read : മക്കയിലെയും മദീനയിലെയും ശുചീകരണ, അണുവിമക്ത ജോലികൾക്ക് റോബോട്ടുകൾ: തുടർച്ചയായി നാലു മണിക്കൂർ വരെ ജോലി ചെയ്യും
കുറുപ്പന്തറയിൽ നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന ബസ് എതിർദിശയിൽ നിന്നുമെത്തിയ ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ നിശേഷം തകർന്നു. രക്ഷാപ്രവർത്തകർ എത്തും മുൻപ് ഓട്ടോ ഡ്രൈവർ മരിച്ചു.
Post Your Comments