Latest NewsKeralaNews

കെ.എസ്.ആർ.ടി.സി ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചു :ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

ഏറ്റുമാനൂര്‍: നിയന്ത്രണം വിട്ട കെ എസ് ആർ ടി സി ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. കുറുപ്പന്തറ ഇലവത്തിൽ രഞ്ജിത്ത് (29) ആണ് മരിച്ചത്. പാലത്തില്‍ തെളിഞ്ഞുനിന്ന കമ്പിയില്‍ തട്ടി ബസിന്‍റെ നിയന്ത്രണം വിടുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.

Also Read : മക്കയിലെയും മദീനയിലെയും ശുചീകരണ, അണുവിമക്ത ജോലികൾക്ക് റോബോട്ടുകൾ: തുടർച്ചയായി നാലു മണിക്കൂർ വരെ ജോലി ചെയ്യും

കുറുപ്പന്തറയിൽ നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന ബസ് എതിർദിശയിൽ നിന്നുമെത്തിയ ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ നിശേഷം തകർന്നു. രക്ഷാപ്രവർത്തകർ എത്തും മുൻപ് ഓട്ടോ ഡ്രൈവർ മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button