കാബൂൾ : അഫ്ഗാനിസ്താനിലെ താലിബാന്റെ രാഷ്‌ട്രീയ സംഘർഷത്തിന്റെ ഇരകൾ കൂടുതലും കുട്ടികളാണെന്ന് റിപ്പോർട്ട്. ഈ വർഷം ജൂൺ വരെ 460 കുട്ടികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. രാജ്യത്തിന്റെ പല ഭാഗത്തായി നടന്ന ആക്രമണങ്ങളിലും സംഘർഷങ്ങളിലുമാണ് ഇത്രയധികം കുട്ടികൾക്ക് ജീവൻ നഷ്ടപ്പെട്ടത്. ഐക്യരാഷ്‌ട്ര ശിശുക്ഷേമ സമിതിയുടെ (യുനിസെഫ്) റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വസ്തുതകൾ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
രാജ്യത്തേക്ക് ഇനിയും സഹായഹസ്തം നീട്ടിയില്ലെങ്കിൽ പട്ടിണിമൂലം പിഞ്ചുകുട്ടികളടക്കം തെരുവിൽ മരിച്ചുവീഴുമെന്ന് ഐക്യരാഷ്‌ട്രസഭ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് യുനിസെഫ് ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത് വിട്ടത്.
Read Also : നട്ടപ്പാതിരക്ക് തെങ്ങിന്റെ മണ്ടയില്‍ കയറി യുവാവിന്റെ ആത്മഹത്യഭീഷണി
മാനസിക സംഘർഷങ്ങളുടെ പേരിൽ ഓരോ ദിവസവും ഡോക്ടറെ സമീപിക്കുന്ന കൗമാരക്കാരുടെ എണ്ണവും വർധിക്കുന്നുണ്ട്. അഫ്ഗാനിസ്താനിൽ നാല് പതിറ്റാണ്ടിലേറയായി തുടരുന്ന സംഘർഷത്തിൽ പതിനായിരക്കണക്കിന് ആളുകളുടെ ജീവിതമാണ് താറുമാറായത്. ആയിരക്കണക്കിന് ആളുകളാണ് രാജ്യത്തെയും കുടുംബത്തെയും ഉപേക്ഷിച്ച് ജീവനുവേണ്ടി പലായനം ചെയ്യാൻ നിർബന്ധിതരായത്.
Post Your Comments