Latest NewsKeralaIndia

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അവഹേളിച്ച സംഭവം: ക്യാംപസ് ഫ്രണ്ടിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി

തിരുവനന്തപുരം: ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥിനെ അപകീർത്തിപ്പെടുത്തുന്ന രീതിയിലും ഇരു മതവിഭാഗങ്ങൾക്കിടയിൽ മതസ്പർദ്ധ ഉണ്ടാക്കുന്ന തരത്തിലും പ്രകോപനപരമായി തിരുവനന്തപുരത്ത് പ്രകടനം നടത്തിയ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർക്കെതിരെ പരാതിയുമായി യുവമോർച്ച നേതാവ് പ്രശാന്ത് ശിവൻ.

ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ യോഗി ആദിത്യനാഥിന്റെ മുഖം മൂടി വെച്ച ശേഷം വലിച്ചിഴക്കുകയും ചാട്ടവാറിനടിക്കുകയും ചെയ്യുന്ന തരത്തിൽ ഉള്ള വീഡിയോ ആയിരുന്നു ചിത്രീകരിച്ചത്. പോപ്പുലർ ഫ്രണ്ട് നേതാവും മാധ്യമ പ്രവർത്തകനുമായ സിദ്ധിഖ് കാപ്പനെ വിട്ടയക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം. ഇവർക്കെതിരെ യുപി പോലീസ് കേസെടുത്തിരുന്നു.

എന്നാൽ കേരള പോലീസ് ഇതുവരെ കേസെടുക്കാത്ത സാഹചര്യത്തിൽ കേരളവും കേസെടുക്കണമെന്നാവശ്യപ്പെട്ട് കേരള ഡിജിപിക്കും ഉത്തർപ്രദേശ് ഡിജിപിക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും യുവമോർച്ച നേതാവ് പ്രശാന്ത് ശിവൻ പരാതി നൽകി.

പരാതിയുടെ പകർപ്പ് കാണാം:

 

shortlink

Related Articles

Post Your Comments

Related Articles


Back to top button