ThiruvananthapuramLatest NewsKeralaNattuvarthaNews

കാട്ടുപന്നിയുടെ ആക്രമണം : ഫാമില്‍ വളര്‍ത്തിയിരുന്ന ആയിരത്തോളം കോഴികള്‍ ചത്തു

ദീപാവലി ദിവസം പടക്കങ്ങളുടെ ഒച്ച കേട്ട് വിരണ്ട കാട്ടുപന്നിക്കൂട്ടം രഞ്ജിത്തിന്റെ ഫാമിലേക്ക് ഇരച്ചുകയറിയാണ് ആക്രമണം നടത്തിയത്

പോത്തന്‍കോട്: കാട്ടുപന്നികളുടെ ആക്രമണത്തില്‍ ഫാമില്‍ വളര്‍ത്തിയിരുന്ന ആയിരത്തിലേറെ കോഴികള്‍ ചത്തു. മാണിക്കല്‍ ഗ്രാമ പഞ്ചായത്തിലെ ശാന്തിഗിരി വിദ്യാഭവന് സമീപം രഞ്ജിത്ത് കുമാറിന്റെ ഉടമസ്ഥതയിലുള്ള തോപ്പില്‍ പൗള്‍ട്രി ഫാമിൽ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ദീപാവലി ദിവസം പടക്കങ്ങളുടെ ഒച്ച കേട്ട് വിരണ്ട കാട്ടുപന്നിക്കൂട്ടം രഞ്ജിത്തിന്റെ ഫാമിലേക്ക് ഇരച്ചുകയറിയാണ് ആക്രമണം നടത്തിയത്.

രണ്ടുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി ഉടമ വ്യക്തമാക്കി. വില്പനയ്ക്ക് തയ്യാറായ 60 ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളാണ് ചത്തത്.

Read also: മരിച്ചവരുടെ സാമൂഹികസുരക്ഷ പെന്‍ഷന്‍ തട്ടിയെടുക്കുന്നു : തിരുവനന്തപുരം പഞ്ചായത്ത് ഡയറക്ടര്‍ക്ക് പരാതി

അതേസമയം പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമായതിനെത്തുടര്‍ന്ന് ഒരു കൃഷിയും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. വനം വകുപ്പിലും പഞ്ചായത്ത് അധികൃതര്‍ക്കും പലതവണ പരാതി നല്കിയിട്ടും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്നും പ്രദേശവാസികൾ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button