Latest NewsIndiaNews

സ്ത്രീകളുടെ ഉന്നമനം ഒരു കുടുംബത്തിന്റെ രക്ഷയായി മാറുമെന്ന സത്യം തിരിച്ചറിയണമെന്ന് വെങ്കയ്യ നായിഡു

പെണ്‍കുട്ടികളുടെ ക്ഷേമവും വിദ്യാഭ്യാസവുമാണ് സ്ത്രീ ശാക്തീകരണത്തിന്റെ അടിത്തറയെന്ന് വെങ്കയ്യ നായിഡു

വിശാഖപട്ടണം: ദേശീയ പുരോഗതിക്ക് വനിത ശാക്തീകരണം അനിവാര്യമാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. സ്ത്രീകളുടെ ഉന്നമനം ഒരു കുടുംബത്തിന്റെ രക്ഷയായി മാറുമെന്ന സത്യം നാം തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു. വിശാഖപട്ടണത്ത് ലോകസഭാംഗമായിരുന്ന ഉമര്‍ അലിഷായുടെ ജീവിതം വിവരിക്കുന്ന പുസ്തക പ്രകാശ ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Read Also : മെഡിക്കല്‍ കോളേജില്‍ വിവിധ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു, അവസാന തീയതി നവംബര്‍ 12

രാജ്യത്തിന്റെ വികസനത്തിന് സ്ത്രീ ശാക്തീകരണം നിര്‍ണ്ണായകമായ പങ്കുവഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടികളുടെ ക്ഷേമവും വിദ്യാഭ്യാസവുമാണ് സ്ത്രീ ശാക്തീകരണത്തിന്റെ അടിത്തറയെന്ന് അദ്ദേഹം വ്യക്തമാക്കി.

ഓരോ കുടുംബവും പെണ്‍കുട്ടികളുടെ ക്ഷേമവും അവര്‍ക്ക് നല്‍കേണ്ട വിദ്യാഭ്യാസവും മികച്ച രീതിയില്‍ വര്‍ധിപ്പിക്കാന്‍ പരിശ്രമിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button