ദുബായ്: തെക്കുപടിഞ്ഞാറൻ നൈജറിലെ ഭീകരാക്രമണത്തിൽ ശക്തമായി അപലപിച്ച് യുഎഇ. മാനുഷിക മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായി സുരക്ഷയും സുസ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ടുള്ള ഈ ക്രിമിനൽ നടപടിയെ പൂർണമായി അപലപിക്കുന്നതായി യുഎഇ അറിയിച്ചു. യുഎഇ എല്ലാത്തരം അക്രമങ്ങളെയും ഭീകരതയെയും ശക്തമായി നിരസിക്കുന്നതായും വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പുറത്തിറക്കിയ പ്രസതാവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ആക്രമണത്തിന് ഇരയായവരുടെ കുടുംബങ്ങൾക്ക് മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. ആക്രമണത്തിൽ പരിക്കേറ്റ എല്ലാവരും എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
Post Your Comments