ജിദ്ദ: അഴിമതി കേസുമായി ബന്ധപ്പെട്ട് സൗദി അറേബ്യയിൽ 172 പേർ അറസ്റ്റിൽ. പ്രതിരോധ, ആഭ്യന്തര വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. അഴിമതി വിരുദ്ധ സമിതിയാണ് സ്വദേശികളും വിദേശികളുമടക്കം 172 പേരെയാണ് അറസ്റ്റ് ചെയ്തത്.
അഴിമതി , അധികാര ദുർവിനിയോഗം, വ്യാജ രേഖകൾ ചമക്കൽ തുടങ്ങിയ കുറ്റങ്ങളാണു പ്രതികൾക്കെതിരെ ആരോപിക്കപ്പെട്ടത്. പ്രതിരോധ, ആഭ്യന്തര , നാഷണൽ ഗാർഡ് , വിദേശകാര്യ , ആരോഗ്യ , പരിസ്ഥിതി , വാട്ടർ ആന്റ് അഗ്രികൾച്ചർ , ഉന്നത വിദ്യാഭ്യാസം ,ട്രെയ്‌നിങ് കമ്മീഷൻ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ അറസ്റ്റിലായിട്ടുണ്ട്.
അതേസമയം അഡ്മിനിസ്‌ട്രേറ്റീവ് ആന്റ് ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട 512 കുറ്റാരോപിതരെ സമിതി വിചാരണക്ക് വിധേയരാക്കി.
Post Your Comments