KeralaLatest NewsNewsCrime

മണ്ണാർക്കാട് വൻ ലഹരി വേട്ട : 65 ലക്ഷത്തോളം രൂപ വില വരുന്ന കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്തു

പാലക്കാട് : പാലക്കാട് മണ്ണാർക്കാടിൽ വൻതോതിൽ കഞ്ചാവും ഹഷിഷ് ഓയിലും പിടികൂടി. 90 കിലോ കഞ്ചാവും 300 ഗ്രാം ഹാഷിഷ് ഓയിലുമാണ് പിടികൂടിയത്. കാറിൽ കടത്താൻ ശ്രമിക്കവേയാണ് ലഹരി വസ്തുക്കൾ പിടികൂടിയത്.

കാറിൽ ചെറിയ പാക്കറ്റുകളായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇതിന് ഏകദേശം 45 ലക്ഷം രൂപ വില വരുമെന്നും ഹാഷിഷ് ഓയിലിന് ഏകദേശം 20 ലക്ഷം രൂപ വിലവരുമെന്നും എക്സൈസ് സംഘം അറിയിച്ചു. സംഭവത്തിൽ തച്ചനാട്ടുക്കര പാലോട് സ്വദേശികളായ ഷിബു, അബ്ദുൾ സലിം എന്നിവർക്കെതിരെ കേസെടുത്തു.

Read Also  :  ‘ഒടിടിക്ക് വേണ്ടാത്ത സിനിമകള്‍ തിയേറ്ററില്‍, തിയേറ്ററിനെ രക്ഷിക്കാനെന്ന് പറയുന്നു’: വിശദീകരണവുമായി പ്രിയദര്‍ശന്‍

രഹസ്യ വിവരത്തെ തുടർന്ന് തൃശൂർ, മലപ്പുറം ഇന്റലിജൻസും മണ്ണാർക്കാട് സർക്കിൾ ആൻഡ് റെയ്ഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മണ്ണാർക്കാട് നിന്ന് ലഹരിവസ്തുക്കൾ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button