ലണ്ടൻ: സ്ത്രീ പുരുഷ സമത്വത്തിന് ആൺകുട്ടികൾ പാവാട ധരിച്ചെത്തണമെന്ന വിചിത്ര നിര്‍ദ്ദേശവുമായി യുകെയിലെ പ്രൈമറി സ്കൂള്‍. സമത്വത്തിന് വേണ്ടി ആണ്‍കുട്ടികളും പെൺകുട്ടികളും അധ്യാപകരും അടക്കം എല്ലാവരും പാവാട ധരിച്ച് സ്കൂളില്‍ എത്തണമെന്നാണ് അധികൃതരുടെ നിർദ്ദേശം.
സ്പെയിനിൽ പാവാട ധരിച്ച് സ്കൂളിൽ എത്തിയതിന് പുറത്താക്കപ്പെട്ട വിദ്യാർത്ഥിയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് സ്കൂൾ അധികൃതർ വ്യക്തമാക്കിയത്.
സമത്വത്തിന്റെ പ്രാധാന്യത്തെ കുറിച്ച് തങ്ങൾ പഠിക്കുകയാണെന്നും സ്‌കൂൾ വരെ ഒരു പാവാട ധരിക്കൂ എന്ന പദ്ധതി ഇതിനായി സംഘടിപ്പിച്ചുവെന്നും സ്കൂളിൽ കഴിയുന്നത്ര ജീവനക്കാരും വിദ്യാർത്ഥികളും പാവാട ധരിക്കുന്നുണ്ടെന്നും കാസിൽവ്യൂ പ്രൈമറിയിലെ അധ്യാപികയായ മിസ് വൈറ്റ് വ്യതമാക്കി. ‘വസ്ത്രങ്ങൾക്ക് ലിംഗഭേദമില്ല’ എന്ന പദ്ധതി തന്റെ സ്കൂൾ ഏറ്റെടുക്കുന്നുവെന്ന് സ്കൂളിലെ ഒരു അധ്യാപിക ട്വീറ്റ് ചെയ്തു.
Post Your Comments