തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട തിയറ്ററുകൾ വീണ്ടും സജീവമാകുകയാണ്. മോഹൻലാലിന്റെ മരയ്ക്കാർ അറബിക്കടലിന്റെ ചിത്രം തിയറ്ററുകൾക്ക് വീണ്ടും പുത്തൻ ഉണർവ് സമ്മാനിക്കും എന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടിയായി നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ വാക്കുകൾ. ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. ഇതിന്റെ പേരിൽ തിയറ്റർ സംഘടനകൾ താരങ്ങൾക്ക് നേരെ വിമർശനം ഉയർത്തുന്നുണ്ട്. വലിയ താരങ്ങൾ ഇല്ലാത്ത കാരണം ഇനീഷ്യൽ കിട്ടില്ല എന്ന് പറഞ്ഞ് അഥവാ ഇനി പുതുമുഖങ്ങളുടെ സിനിമക്ക് നല്ല അഭിപ്രായം കിട്ടിയാൽ തന്നെ ഒന്നു ഹോൾഡ് ചെയ്‌ത് പോലും സപ്പോർട്ട് ചെയാതെ സ്റ്റാർ പടങ്ങൾക്ക് പിന്നാലെ ഓടിയ തീയേറ്റർ ഉടമകൾക്ക് കിട്ടിയ അടിയാണ് മരക്കാർ എന്ന് സംവിധായകൻ ഒമർ ലുലു.
വലിയ താരങ്ങൾ ഇല്ലാ, പിന്നെ എക്സ്പീരിയൻസ് പോലും ഇല്ലാത്ത പുതിയ സംവിധായകന്‍ എന്ന് പറഞ്ഞു തന്റെ ഹാപ്പി വെഡിങ് എന്ന ചിത്രത്തിന് തൃശ്ശൂരിൽ ഒരു തീയറ്റർ പോലും കിട്ടിയില്ലെന്നു മുൻപ് ഒമർ ലുലു പറഞ്ഞിരുന്നു.
read also: പലർക്കും പരസ്യമായി കോൺഗ്രസിനൊപ്പം നിൽക്കാൻ ഭയമാണ്: പിഷാരടിയെക്കുറിച്ചു ഡോ: എസ്.എസ്. ലാൽ
കുറിപ്പ് പൂർണ്ണ രൂപം
പുതുമുഖങ്ങളുടെ സിനിമക്ക് മിനിമം റൺ എന്ന രീതി ഏർപ്പെടുത്തുക?.
കഷ്ടപ്പെട്ടു നേടിയ പലതും ത്യജിച്ചിട്ടാണ് ഒരുപാട് പേർ സിനിമ എന്ന വലിയ സ്വപ്നത്തിന്റെ പുറകെ എത്തുന്നത്. വലിയ താരങ്ങൾ ഇല്ലാത്ത കാരണം ഇനീഷ്യൽ കിട്ടില്ല എന്ന് പറഞ്ഞ് അഥവാ ഇനി പുതുമുഖങ്ങളുടെ സിനിമക്ക് നല്ല അഭിപ്രായം കിട്ടിയാൽ തന്നെ ഒന്നു ഹോൾഡ് ചെയ്‌ത് പോലും സപ്പോർട്ട് ചെയാതെ സ്റ്റാർ പടങ്ങൾക്ക് പിന്നാലെ ഓടിയ തീയേറ്റർ ഉടമകൾക്ക് കിട്ടിയ അടിയാണ് മരക്കാർ .
ഇത് ഒരു വെളിപാടാണ് ഇനിയെങ്കിലും പഴയ രീതികൾ വിട്ട് പുതുമുഖങ്ങളുടെയും ചെറിയ താരങ്ങളുടെയും സിനിമകളെ കൂടി സപ്പോർട്ട് ചെയ്യൂ. മിനിമം റൺ (കുറഞ്ഞത് രണ്ടാഴ്ച്ച ഒരു ഷോ എങ്കിലും) എന്ന ആശയം നടപ്പാക്കുക സിനിമ വളരട്ടെ അത് ഒരുപാട് പേരുടെ ജീവിതവും സ്വപ്നമാണ്?.
(ഹാപ്പിവെഡ്ഡിങ്ങ് എന്ന എന്റെ ആദ്യ സിനിമ വലിയ താരങ്ങൾ ഇല്ലാതെ എങ്ങനെ ഓടി എന്ന് ചോദിക്കുന്നവർക്കായി വളരെ കുറച്ച് തീയറ്ററിൽ ആയിരുന്നു റിലീസ്. മെല്ലെ മൗത്ത് പബ്ളിസിറ്റി കിട്ടി വന്ന ആ സമയത്ത് റംസാൻ നോമ്പ് കാരണം വേറെ പുതിയ റിലീസ് ഉണ്ടായില്ല.)
Post Your Comments