Latest NewsKeralaNews

എനിക്ക് വേണ്ടത് മന്ത്രിയുടെ ഉറപ്പല്ല, നടപടിയാണ്: എംജി സർവകലാശാലയിൽ സമരം നടത്തുന്ന ഗവേഷക വിദ്യാർത്ഥിനി

കോട്ടയം : നീതി ഉറപ്പാക്കുമെന്ന മന്ത്രി ആർ ബിന്ദുവിന്‍റെ പ്രസ്താവനയോട് പ്രതികരിച്ച് എംജി സർവകലാശാലയിൽ സമരം നടത്തുന്ന ഗവേഷക വിദ്യാർത്ഥിനി ദീപ പി മോഹൻ. മന്ത്രിയുടെ ഉറപ്പല്ല എനിക്ക് വേണ്ടത്, നടപടിയാണ് വേണ്ടതെന്നും ദീപ പറഞ്ഞു. അധ്യാപകനെതിരെ നടപടി എടുക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നും ​ദീപ വ്യക്തമാക്കി.

Read Also :  ദീപാവലി ആഘോഷം: മദ്യപിച്ച് നഗ്നനായി അയല്‍വീട്ടില്‍ കയറി മുന്‍ എംപി, കൈകാര്യം ചെയ്ത് വീട്ടുകാര്‍

അധ്യാപകനെ മാറ്റിനിർത്തുന്നതില്‍ തീരുമാനം ഇനിയും നീണ്ടാല്‍ അധ്യാപകനോട് മാറിനിൽക്കാൻ ആവശ്യപ്പെടാൻ സർവകലാശാല അധികൃതർക്ക് നിർദ്ദേശം നൽകുമെന്ന് മന്ത്രി പറഞ്ഞിരുന്നു. വിദ്യാർത്ഥിനിയുടെ പരാതി സർവകലാശാല എത്രയും പെട്ടെന്ന് തീർപ്പാക്കണം. ആരോപണവിധേയനായ അധ്യാപകനെ പദവിയിൽ നിന്ന് മാറ്റിനിർത്തി പരാതി അന്വേഷിക്കാൻ സർവകലാശാലയ്ക്കുള്ള തടസമെന്താണെന്നും മന്ത്രി ചോദിച്ചു. സാങ്കേതിക തടസമുണ്ടെങ്കില്‍ അതിനാധാരമായ രേഖകൾ എന്തെല്ലാമാണെന്ന് അറിയിക്കാനും മന്ത്രി സർവകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button