തിരുവനന്തപുരം: തൊഴിലാളിവിരുദ്ധ നിലപാട് സ്വീകരിച്ചു എന്നാരോപിച്ച് മൂന്ന് പതിറ്റാണ്ടുകൾ മുന്നേ കെ ചന്ദ്രുവിനെ പുറത്താക്കിയ സിപിഎം, സൂര്യ നായകനായി ‘ജയ് ഭീം’ എന്ന ചിത്രം പുറത്തിറങ്ങിയതോടെ വീണ്ടും സഖാവാക്കാൻ ശ്രമിക്കുന്നതായി വിമർശനവുമായി സോഷ്യൽ മീഡിയ. ചിത്രം പുറത്തിറങ്ങിയതോടെ കേരളത്തിലെ മന്ത്രിമാരുൾപ്പെടെയുള്ള സിപിഎം നേതാക്കളും അണികളും ജസ്റ്റിസ് ചന്ദ്രുവിന്റെ രാഷ്ട്രീയം ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ചിരുന്നു.
ശ്രീലങ്കയില്‍ രാജീവ് ഗാന്ധിയുടെ ഇടപെടലിനെ എതിര്‍ത്തതിനാൽ തൊഴിലാളിവിരുദ്ധ നിലപാട് സ്വീകരിച്ചു എന്നാരോപിച്ച് 1988ല്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു എന്നതാണ് യാഥാർഥ്യം. താന്‍ ഒരു പാര്‍ട്ടി അഭിഭാഷകനോ ഒരു പ്രത്യേക ട്രേഡ് യൂണിയന്‍ അഭിഭാഷകനോ ആയിരുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കുന്നു.
1988ലാണ് കെ ചന്ദ്രു സിപിഎം വിട്ടത്. 2013ല്‍ ബാര്‍ ആന്‍റ് ബഞ്ചിന് നല്‍കിയ അഭിമുഖത്തില്‍ സിപിഎമ്മില്‍ നിന്ന് പുറത്തായ സാഹചര്യം അദ്ദേഹം വിശദീകരിച്ചിരുന്നു. ‘1988ല്‍ എന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ശ്രീലങ്കയില്‍ രാജീവ് ഗാന്ധിയുടെ ഇടപെടലിനെ ഞാന്‍ എതിര്‍ത്തു, ജയവര്‍ധനയുമായി ഇടപാട് നടത്താന്‍ അദ്ദേഹത്തിന് അവകാശമില്ലെന്ന് വാദിച്ചു. എന്നാല്‍ ഇതൊരു നല്ല പ്രശ്നപരിഹാരമാണെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. എന്തായാലും ഞാന്‍ പാര്‍ട്ടി വിട്ടു. എന്റെ പ്രവര്‍ത്തന മണ്ഡലം വിശാലമായി. ഞാന്‍ ഒരു പാര്‍ട്ടി അഭിഭാഷകനോ ഒരു പ്രത്യേക ട്രേഡ് യൂണിയന്‍ അഭിഭാഷകനോ ആയിരുന്നില്ല. ഞാന്‍ ലോകത്തിന്‍റെ മുഴുവന്‍ അഭിഭാഷകനായിരുന്നു. ആര്‍ക്കും വേണ്ടി ഹാജരാകുന്നതില്‍ എനിക്ക് നിയന്ത്രണങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഈ പുറത്താക്കല്‍ ഒരു അനുഗ്രഹമായിരുന്നുവെന്ന് ഞാന്‍ കരുതുന്നു’. ജസ്റ്റിസ് ചന്ദ്രു വിഭ്യാക്തമാക്കി.
Post Your Comments