വാഷിങ്ടണ്‍: ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങളെ ലക്ഷ്യം വെച്ച് ശക്തമായ തിരിച്ചു വരവിനൊരുങ്ങി ഐഎസ്. സിറിയയിലും ഇറാഖിലുമാണ് ഐഎസ് തിരിച്ചുവരവ് നടത്താനൊരുങ്ങുന്നതെന്നാണ് ഇന്റലിജന്‍സ് നല്കുന്ന വിവരം. സിറിയയിലും ഇറാഖിലും തീവ്രവാദ സംഘങ്ങള്‍ വിപുലീകരിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ ഐഎസ് നടത്തികൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി ആള്‍ക്കാരെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള പദ്ധതികളാണ് ഇവര്‍ നടത്തികൊണ്ടിരിക്കുന്നത്. ആള്‍ക്കാരെ റിക്രൂട്ട് ചെയ്യുന്നതിനായി ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്.
സിറിയയില്‍ നിന്ന് ഇറാഖിലേയ്ക്ക് ഐഎസിന്റെ പോരാളികള്‍ കൂടുതലായി എത്തിത്തുടങ്ങി. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലും ഐഎസ് അക്രമം അഴിച്ച് വിട്ടിരുന്നു. കഴിഞ്ഞ ദിവസം അഫ്ഗാന്സ്ഥാനിലെ സൈനിക ആശുപത്രിക്ക് നേരെ നടന്ന ഐഎസ് ആക്രമണത്തില്‍ 10 ലേറെ പേര് കൊല്ലപ്പെടുകയും 50 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇന്ത്യയിലേക്കും ജിഹാദ് വ്യാപിപ്പിക്കാന്‍ ഐഎസ് സംഘം ശ്രമിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. ആശയപരമായി ഇന്ത്യയെ അടക്കം ഉള്‍പ്പെടുത്തി ഖിലാഫത്ത് സ്ഥാപിക്കുകയെന്നതാണ് ഇവരുടെ ലക്ഷ്യം. കേരളത്തില്‍ നിന്നും മുംബൈയില്‍ നിന്നുമുള്ള യുവാക്കള്‍ ഐഎസില്‍ ചേര്‍ന്നിട്ടുണ്ടെന്നും തീവ്രചിന്താഗതിക്കാരായ ചില വ്യക്തികള്‍ക്കിടയില്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്നുമാണ് ഇന്റലിജന്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.
Post Your Comments