വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥികൾക്ക് വീണ്ടും ഭക്ഷ്യവിഷബാധ. ലക്കിടിയിൽ പെൺകുട്ടികൾക്കുള്ള തുഷാര ഹോസ്റ്റലിലെ 34 വിദ്യാർഥിനികളെയാണ് വയറിളക്കം, വയറുവേദന, ഛർദി ലക്ഷണങ്ങളോടെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യഴാഴ്ച രാത്രി മുതലായിരുന്നു രോഗബാധ.
അതേസമയം ആർക്കും വലിയതോതിലുള്ള അസുഖം ഇല്ലെന്നു ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഹോസ്റ്റലിലെ വെള്ളത്തിൽ നിന്നാണോ വന്നതെന്നത് അധികൃതർ പരിശോധിക്കുന്നുണ്ട്. സ്വകാര്യ കെട്ടിടത്തിലാണ് തുഷാര വനിത ഹോസ്റ്റൽ സ്ഥിതി ചെയ്യുന്നത്.
Read Also: മുക്കുപണ്ടം പണയം വെക്കാൻ ശ്രമം : രണ്ടുപേര്‍ അറസ്റ്റില്‍
ദിവസങ്ങളുടെ ഇടവേളയിലാണ് വീണ്ടും ഭക്ഷ്യവിഷബാധ. ഭക്ഷ്യവിഷബാധയെ തുടർന്ന് ഒക്ടോബർ 22നും പൂക്കോട് സർവകലാശാല കോളജും ഹോസ്റ്റലുകളും താൽക്കാലികമായി അടച്ചിരുന്നു. മുപ്പതിലധികം കുട്ടികൾക്ക് അന്ന് അസ്വാസ്ഥ്യം അനുഭവപ്പെടുകയും പിന്നീടുള്ള പരിശോധനയിൽ വെള്ളത്തിലൂടെ ടൈഫോയിഡ് ബാധിക്കുകയായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. നവംബർ ഒന്നു മുതലാണ് വീണ്ടും തുറന്നത്. കാമ്പസിനകത്തുള്ള ഹോസ്റ്റലിലെ കുട്ടികൾക്കായിരുന്നു അന്ന് രോഗം ബാധിച്ചത്.
Post Your Comments