ശ്രീനഗര്‍ : ജമ്മുകശ്മീരില്‍ ഡ്രൈ ഫ്രൂട്ട്സ് കടകളില്‍ വ്യാപക റെയ്ഡ്. റെയ്ഡില്‍ 200 കോടിയുടെ കള്ളപ്പണം പിടികൂടി. ജമ്മുകശ്മീരും പഞ്ചാബും കേന്ദ്രീരീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡ്രൈഫ്രൂട്സ് വ്യാപാരികളില്‍ നിന്നാണ് കണക്കില്‍പെടാത്ത പണം കണ്ടെത്തിയത്. കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് പണം കണ്ടെത്തിയത്.
ഇവിടെ നിന്ന് രേഖകളില്ലാത സൂക്ഷിച്ച 40 കോടിയുടെ ഡ്രൈഫ്രൂട്സും സംഘം കണ്ടെടുത്തിട്ടുണ്ട്. 2 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുണ്ട്.
വ്യാപാരികളുടെ കടകളിലെ സാധനങ്ങളുടെ വില്‍ക്കലും വാങ്ങലും തമ്മില്‍ വലിയ അന്തരമുണ്ട്. നികുതിവെട്ടിപ്പിനായി ഒന്നും യഥാര്‍ത്ഥ കണക്കുകള്‍ സൂക്ഷിക്കാന്‍ മറ്റൊരെണ്ണവും എന്ന രീതിയില്‍ കണക്കുകള്‍ സൂക്ഷിക്കാന്‍ രണ്ട് ബുക്കുകളാണ് ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ബിനാമി ഉടമസ്ഥതിയിലാണ് കടകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് അന്വേഷണ സംഘം കൂട്ടിച്ചേര്‍ത്തു.
Post Your Comments