Latest NewsNewsIndia

പെട്രോള്‍-ഡീസല്‍ എക്സൈസ് തീരുവയില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയത് നാമമാത്രമായ കുറവ്, സിപിഎം പിബി

സിപിഎമ്മിന് അപാര തൊലിക്കട്ടിയെന്ന് കമന്റ്

ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കേന്ദ്രസര്‍ക്കാര്‍ കുറച്ചത് ജനങ്ങള്‍ ഏറ്റെടുത്തെങ്കിലും രാഷ്ട്രീയ എതിരാളികള്‍ ഇതിനെ ശക്തമായി എതിര്‍ക്കുകയാണ്. ഇന്ധനത്തിന്റെ എക്‌സൈസ് തീരുവയില്‍ നാമമാത്രമായ കുറവാണ് കേന്ദ്രസര്‍ക്കാര്‍ വരുത്തിയിരിക്കുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ ആരോപിച്ചു. ഇതുവഴി ജനങ്ങള്‍ക്ക് ആശ്വാസം ലഭിക്കില്ലെന്നും പോളിറ്റ് ബ്യൂറോ ഫേസ്ബുക്ക് പ്രസ്താവനയില്‍ വിശദീകരിച്ചു. പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെ ഫേസ്ബുക്ക് പേജിലും മലയാളത്തില്‍ പ്രസ്താവന പങ്കുവെച്ചിട്ടുണ്ട്.

Read Also : വായുവിലും കരയിലും സമുദ്രത്തിലും സൈനിക ആവശ്യത്തിന് വേണ്ടിയുളള പുതിയ സാങ്കേതിക വിദ്യ

എന്നാല്‍ കേന്ദ്രം നികുതി കുറച്ചിട്ടും സംസ്ഥാനം നികുതി കുറയ്ക്കില്ലെന്ന നിലപാടിനെതിരെയുളള ജനരോഷം കമന്റുകളില്‍ നിറഞ്ഞിരിക്കുകയാണ്. പിണറായി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്നതാണ് കമന്റുകളില്‍ അധികവും. അന്തം അണികളെ, വെള്ളം തൊടാതെ അറിയിപ്പ് വിഴുങ്ങിക്കോണം. പോളിറ്റ് ബ്യൂറോ ക്യാപ്സൂള്‍ ആണിത്, മനസിലായല്ലോ. എന്ന തുടങ്ങി നിരവധി കമന്റുകളാണ് സിപിഎം ഫേസ്ബുക്ക് പേജില്‍ നിറഞ്ഞിരിക്കുന്നത്. കണ്ടാമൃഗം തോറ്റുപോകും അപാര തൊലിക്കട്ടി ആണ്! എന്ന് മറ്റൊരാള്‍ കുറിച്ചു.

പെട്രോള്‍ വില കുറഞ്ഞുവെന്ന ദേശാഭിമാനി വാര്‍ത്തയും പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. 17 രൂപയുടെ കുറവ് വരെ വന്ന സംസ്ഥാനങ്ങള്‍ ഇന്ത്യയില്‍ ഉണ്ടെന്നും ഇലക്ഷന്‍ ഇല്ലാത്ത കൊണ്ട് ഇവിടെ കുറക്കേണ്ട കാര്യം ഇല്ലെന്നും ചിലര്‍ പറയുന്നു. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയുമാണ് എക്സൈസ് നികുതിയില്‍ കേന്ദ്രം കുറവ് വരുത്തിയത്. യുപിയും കര്‍ണാടകയും ബിഹാറും ഒഡീഷയും, ഹിമാചല്‍പ്രദേശും ഉള്‍പ്പെടെയുളള സംസ്ഥാനങ്ങള്‍ ഇതിന് അനുസരിച്ച് സംസ്ഥാന നികുതിയിലും കുറവ് വരുത്തിയിരുന്നു. എന്നാല്‍ കേരളത്തില്‍ നികുതി കുറയ്ക്കാനാകില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button