KollamKeralaNattuvarthaLatest NewsNews

നി​ര​ക്ക് വർധനവ് ആവശ്യം :​ സ്വകാര്യബസുകൾ ചൊവ്വാഴ്ച മുതൽ സർവീസ്​ നിർത്തിവെക്കാൻ തീരുമാനം

മി​നി​മം ചാ​ർ​ജും വി​ദ്യാ​ർ​ഥി​ക​ളു​ടെ നി​ര​ക്കും വ​ർ​ധി​പ്പി​ക്കു​ക, വാ​ഹ​ന​നി​കു​തി ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാണ് സർവ്വീസ് നിർത്തി വെക്കുന്നത്

കൊ​ല്ലം: ജില്ലയിലെ സ്വ​കാ​ര്യ ബ​സു​ക​ൾ ചൊ​വ്വാ​ഴ്ച ​മു​ത​ൽ അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് സ​ർ​വീ​സ്​ നി​ർ​ത്തി​വെ​ക്കാൻ തീരുമാനം. മി​നി​മം ചാ​ർ​ജും വി​ദ്യാ​ർ​ഥി​ക​ളു​ടെ നി​ര​ക്കും വ​ർ​ധി​പ്പി​ക്കു​ക, വാ​ഹ​ന​നി​കു​തി ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാണ് സർവ്വീസ് നിർത്തി വെക്കുന്നത്.

ഡീ​സ​ൽ വി​ല വ​ർ​ധ​ന​യും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ കു​റ​വും കാ​ര​ണം സ​ർ​വീ​സ്​ നി​ർ​ത്തി​വെ​ക്കു​ക​യ​ല്ലാ​തെ മറ്റ് മാ​ർ​ഗ​മി​ല്ലെ​ന്ന്​ ബ​സു​ട​മ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Read Also: പ്ര​കൃ​തി​ വി​രു​ദ്ധ പീ​ഡ​നം : രണ്ടുപേർ അറസ്റ്റിൽ, ഒരാൾക്കെതിരെ പോക്സോ കേസും

കോ​വി​ഡ് കാ​ലം ക​ഴി​യു​ന്ന​തു​വ​രെ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ വാ​ഹ​ന​നി​കു​തി പ​രി​പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കു​ക, മി​നി​മം ചാ​ർ​ജ് 12 രൂ​പ​യാ​യും കി​ലോ​മീ​റ്റ​ർ നി​ര​ക്ക് ഒ​രു രൂ​പ​യാ​യും വ​ർ​ധി​പ്പി​ക്കു​ക, വി​ദ്യാ​ർ​ഥി​ക​ളു​ടെ മി​നി​മം ചാ​ർ​ജ് ആ​റു രൂ​പ​യും തു​ട​ർ​ന്നു​ള്ള ചാ​ർ​ജ് യാ​ത്രാ​നി​ര​ക്കിന്റെ 50 ശ​ത​മാ​ന​വു​മാ​യി നി​ജ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാണ് ബ​സു​ട​മ ഭാ​ര​വാ​ഹി​ക​ൾ ഉ​ന്ന​യി​ച്ചത്. സ​മ​രം ആ​രം​ഭി​ക്കു​ന്ന ഒ​മ്പ​തു​ മു​ത​ൽ സെ​ക്ര​ട്ട​റി​യേ​റ്റ് പ​ടി​ക്ക​ൽ ബ​സു​ട​മ​ക​ൾ റി​ലേ സ​ത്യ​ഗ്ര​ഹം ന​ട​ത്തുമെന്നും അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button