KeralaLatest NewsNews

9 മാസത്തിനിടെ ആലത്തൂരില്‍ നിന്ന് കാണാതായത് ആറ് പേരെ

സൂര്യ കൃഷ്ണയുടെയും വെള്ളിയാഴ്ച കാണാതായ നാല് പേരുടേയും തിരോധാനത്തിന് ഒട്ടേറെ സാമ്യം

ആലത്തൂര്‍: 2021 ജനുവരി മുതല്‍ ഈ ഒക്ടോബര്‍ വരെ ആലത്തൂരില്‍ നിന്ന് കാണാതായത് 9 പേരെ. ഈ 9 പേരുടെ തിരോധാനം ഇപ്പോള്‍ പൊലീസിനെ കുഴക്കുകയാണ്. പീഡന കേസില്‍ പ്രതിയായ വിദ്യാര്‍ത്ഥിയായ യുവാവിനെയാണ് ഇതില്‍ ആദ്യം കാണാതായത്. കഴിഞ്ഞ ഫെബ്രുവരി അഞ്ചിനാണ് കാവശ്ശേരി കഴനിചുങ്കം അമൃത നിവാസില്‍ രവീന്ദ്രനാഥന്റെ മകന്‍ ആദര്‍ശി (26) നെ കാണാനില്ലെന്ന് പറഞ്ഞ് യുവാവിന്റെ ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന കോട്ടയം സ്വദേശിനി യുവതിയുടെ പരാതിയില്‍ കോട്ടയം കിടങ്ങൂര്‍ പോലിസ് കേസെടുത്തിരുന്നു. ഫെബ്രുവരി എട്ടിന് വിവാഹം നിശ്ചയിച്ച ശേഷമാണ് യുവാവിനെ കാണാതായത്. ഈ കേസില്‍ യുവാവിനെതിരെ പോലിസ് ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു.

Read Also : മയിലിനെയും തത്തയെയും വീട്ടിൽ വളർത്തി : വീട്ടുടമക്കെതിരെ കേസ്

കഴിഞ്ഞ ആഗസ്ത് 30ന് രാവിലെ പതിനൊന്നേകാലോടെയാണ് പുതിയങ്കം തെലുങ്കത്തറ ഭരതന്‍ നിവാസില്‍ രാധാകൃഷ്ണന്റെയും സുനിതയുടേയും മൂത്തമകള്‍ സൂര്യകൃഷ്ണയെ കാണാതായത്. ആലത്തൂരിലെ ബുക്ക് സ്റ്റാളിലേക്ക് പോയ ശേഷമാണ് സൂര്യ കൃഷ്ണയെ കാണാതായത്. പാലക്കാട് മെഴ്‌സി കോളേജില്‍ രണ്ടാം വര്‍ഷ ബി.എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയായിരുന്നു. മൊബൈല്‍ ഫോണ്‍ എടുക്കാതെയാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. രണ്ട് ജോഡി വസ്ത്രം ബാഗില്‍ എടുത്തിരുന്നു. പ്രദേശത്തെ സിസിടിവികള്‍, പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ എന്നിവ പരിശോധിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല.

മുംബൈയിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിനിടയിലാണ് ഇരട്ട സഹോദരമാരുള്‍പ്പെടെ നാലംഗ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളെ കഴിഞ്ഞ ദിവസം കാണാതായത്. സൂര്യകൃഷ്ണയുടെ തിരോധാനവുമായി ബന്ധപ്പെട്ട് യുവജന കമ്മീഷന്‍ കേസെടുത്തതോടെയാണ് പോലിസിന്റെ അന്വേഷണം ഊര്‍ജ്ജിതമായത്. സൂര്യകൃഷ്ണയുടെ കേസിലും ഇപ്പോഴത്തെ വിദ്യാര്‍ത്ഥികളുടെ തിരോധാനത്തിനും സാമ്യങ്ങളേറെയുണ്ട്. മൊബൈല്‍ ഫോണ്‍ എടുക്കാത്തതും വസ്ത്രങ്ങള്‍ കൈയില്‍ കരുതിയതും ദുരൂഹത വര്‍ധിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button