നിങ്ങൾക്ക് ചുളിവുകളും പാടുകളും മൂലം ശരിക്കുമുള്ളതിനെക്കാള്‍ പ്രായം തോന്നിക്കുന്നതായി തോന്നിയിട്ടുണ്ടോ? നിങ്ങളുടെ ചര്‍മം കണ്ടാല്‍ പ്രായം തോന്നുന്നുണ്ട് എന്ന് തോന്നിയാൽ ഒട്ടും വിഷമിക്കേണ്ട. ചെറുപ്പം നിലനിര്‍ത്താന്‍ ചെറിയ ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ മതി.
ഉറക്കം ചര്‍മ്മ സംരക്ഷണത്തില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. തുടര്‍ച്ചയായ ഉറക്കക്കുറവ് ശരീരത്തില്‍ ഇരുണ്ട അടയാളങ്ങള്‍ക്കും പ്രായക്കൂടുതല്‍ തോന്നാനും വഴിവയ്ക്കും. അതിനാല്‍ ദിവസവും 7 മുതല്‍ 8 മണിക്കൂര്‍ നിര്‍ബന്ധമായും ഉറങ്ങണം.
Read Also: മള്‍ബറി : ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കാൻ ഒരു പരിഹാരമാർഗം
മുഖത്തു നിന്നും മേക്കപ്പ് നീക്കം ചെയ്യാതെ ഒരിക്കലും ഉറങ്ങരുത്. ചര്‍മ്മം വരണ്ടതാക്കുന്നതു മുതല്‍ ചര്‍മ്മസുഷിരങ്ങളില്‍ കെമിക്കലുകള്‍ അടിഞ്ഞു കൂടി മുഖക്കുരു മറ്റും ഉണ്ടാകാന്‍ വരെ അത് കാരണമാകും. മുഖത്ത് പുരട്ടാന്‍ വിവിധ തരത്തിലുള്ള മേക്കപ്പ് ഉല്‍പന്നങ്ങള്‍ പലരും തെരഞ്ഞെടുക്കാറുണ്ട്. എന്നാല്‍ ഗുണനിലവാരമില്ലാത്തവ ഉപയോഗിക്കുന്നത് ചര്‍മ്മത്തെ മോശമായി ബാധിക്കാം. അതിനാല്‍ ചര്‍മ്മത്തിന് അനുയോജ്യമായ നല്ല ഉല്‍പന്നങ്ങള്‍ തെരഞ്ഞെടുക്കുകയും അവയുടെ ശരിയായ ഉപയോഗവും മനസ്സിലാക്കുകയും വേണം.
ചര്‍മ്മ സംരക്ഷണത്തിന് പകല്‍ സണ്‍സ്ക്രീന്‍ ലോഷന്‍ ഉപയോഗിക്കുന്നതും നല്ലതാണ്. മുഖത്തും കൈകളിലും ഇവ പുരട്ടാം. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. രാത്രിയില്‍ ചര്‍മ്മത്തില്‍ അടിഞ്ഞുകൂടിയ എണ്ണമയം ഇത് നീക്കം ചെയ്യും.
ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം. ഇത് ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനും ചര്‍മ്മം ഹൈഡ്രേറ്റഡ് ആകാനും സഹായിക്കും. ഇതു വഴി ചര്‍മ്മത്തെ ആരോഗ്യമുള്ളതായി നിലനിര്‍ത്താന്‍ സാധിക്കും.
ഭക്ഷണത്തില്‍ എണ്ണയടങ്ങിയ ആഹാരത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കാം. കൂടാതെ പഞ്ചസാരയുടെ ഉപയോഗവും കുറയ്ക്കാം. ഇത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. ഓറഞ്ച്, ക്യാരറ്റ്, അവാക്കാഡോ തുടങ്ങിയവ പഴങ്ങളും പച്ചക്കറികളും ഡയറ്റില്‍ ധാരാളമായി ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
Post Your Comments