ErnakulamKerala

ചോറ്റാനിക്കരയിൽ ദ​ര്‍ശ​ന​ത്തി​നെ​ത്തി​യ യു​വാ​ക്ക​ളെ പോലീസ് മതം പറഞ്ഞു മർദ്ദി​ച്ച​താ​യി പ​രാ​തി

അ​വ​ശ​നി​ല​യി​ല്‍ റോ​ഡി​ല്‍ക​ണ്ട യു​വാ​ക്ക​ളെ പിന്നീട് നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത് .

ചോ​റ്റാ​നി​ക്ക​ര : ക്ഷേ​ത്ര​ ദ​ര്‍ശ​ന​ത്തി​നെ​ത്തി​യ യു​വാ​ക്ക​ളെ പോലീസ് മർദ്ദി​ച്ച​താ​യി പ​രാ​തി. കോ​ഴി​ക്കോ​ട് പ​ടി​ക്ക​ല്‍ താ​ഴ​ത്ത് ക​ക്കോ​ടി കി​ഴ​ക്കു​മു​റി​യി​ല്‍ മ​നോ​ഹ​ര​ന്റെ മ​ക​ന്‍ പി.​ടി. മി​ഥു​ന്‍, കൊ​ല്ലം എ​ച്ച്.​ആന്റ്.​സി കോ​ള​നി ഗാ​ന്ധി​ന​ഗ​ര്‍-17​ല്‍ കെ. ​സെ​യ്താ​ലി എ​ന്നീ യു​വാ​ക്കളാണ് ചോ​റ്റാ​നി​ക്ക​ര എ​സ്.​ഐ ബാ​ബു മ​ര്‍ദി​ച്ച​താ​യി കാ​ണി​ച്ച് എ​റ​ണാ​കു​ളം റൂ​റ​ല്‍ എ​സ്.​പി​ക്ക് പ​രാ​തി ന​ല്‍കി​യ​ത്. സെ​യ്താ​ലി​യു​ടെ മു​ഖ​ത്തും നെ​ഞ്ച​ത്തും അ​ടി​ക്കു​ക​യും ഷൂസിട്ട് ന​ടു​വി​ല്‍ ച​വി​ട്ടി പ​രി​ക്കേ​ല്‍പി​ക്കു​ക​യും ചെയ്തു . ത​ട​യാ​ന്‍ ശ്ര​മി​ച്ച മി​ഥു​നെ​യും ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്തുവെന്ന് പരാതിയിൽ പറയുന്നു .

യു​വാ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് കേ​സെ​ടു​ക്കാ​തെ എ​സ്.​ഐ​യും സം​ഘ​വും പോ​വു​ക​യും ചെ​യ്തു. അ​വ​ശ​നി​ല​യി​ല്‍ റോ​ഡി​ല്‍ക​ണ്ട യു​വാ​ക്ക​ളെ പിന്നീട് നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത് . ആ​ലു​വ​യി​ലെ വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ക്കായുള്ള ​ ഇന്റ്​ര്‍വ്യൂ​വി​നെ​ത്തി​യ​താ​യി​രു​ന്നു ഇ​രു​വ​രും. മി​ഥു​ന്‍ ചോ​റ്റാ​നി​ക്ക​ര ക്ഷേ​ത്ര​ത്തി​ല്‍ പോ​കാ​മെ​ന്ന് പറഞ്ഞതോടെ സെ​യ്താ​ലി​​യും ഒപ്പം കൂടുകയായിരുന്നു.

എ​ന്നാ​ല്‍, രാ​ത്രി വൈ​കി​യ​തി​നാ​ല്‍ ന​ട അ​ട​ച്ചെ​ന്ന്​ സെ​ക്യൂ​രി​റ്റി പ​റ​ഞ്ഞ​തിന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തി​രി​ച്ചു​പോ​കാ​നിറങ്ങിയ ഇരുവരെയും നൈ​റ്റ് പ​ട്രോ​ളി​ങ്ങി​നാ​യി വ​ന്ന എ​സ്.​ഐ​യും സം​ഘ​വും ചോ​ദ്യം​ചെ​യ്തു. കൈ​യി​ലു​ണ്ടാ​യി​രു​ന്ന ബ​യോ​ഡേ​റ്റ ന​ല്‍കി​യ​പ്പോ​ള്‍ ‘മു​സ്​​ലി​മാ​യ നി​ന​ക്ക് എ​ന്താ അ​മ്പ​ല​ത്തി​ല്‍ കാ​ര്യം’ എന്ന് ചോ​ദി​ച്ച് എ​സ്.​ഐ സെ​യ്താ​ലി​യോ​ട് ദേഷ്യപ്പെട്ടതായും പരാതിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button