ThiruvananthapuramLatest NewsKeralaNews

സംസ്ഥാന സര്‍ക്കാരും ധനമന്ത്രിയും ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നുവെന്ന് കെ സുരേന്ദ്രന്‍

മോദിക്കെതിരെ സമരം ചെയ്തിരുന്നവരാണ് യഥാര്‍ത്ഥത്തില്‍ കൊള്ളക്കാരെന്ന് ജനങ്ങള്‍ക്ക് ബോധ്യമായയെന്ന് അദ്ദേഹം പറഞ്ഞു

കൊച്ചി: ഇന്ധന നികുതി കുറയ്ക്കാത്തതിന് മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ധനമന്ത്രി കെഎന്‍ ബാലഗോപാലും സംസ്ഥാന സര്‍ക്കാരും ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബാലഗോപാല്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ജനങ്ങളോട് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സംസ്ഥാന നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.

Read Also : മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്ന് തമിഴ്‌നാട്: പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി

ബിജെപിയെ സഹായിക്കാനാണ് ജനങ്ങളുടെ സമരമെന്നാണ് ധനമന്ത്രി പറയുന്നത്. ബിജെപിയെ സഹായിക്കാതിരിക്കാന്‍ നികുതി കുറയ്ക്കുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. പെട്രോളിയം ഉത്പന്നങ്ങളുടെ വില കൂടുമ്പോള്‍ മോദിക്കെതിരെ സമരം ചെയ്തിരുന്നവരാണ് യഥാര്‍ത്ഥത്തില്‍ കൊള്ളക്കാരെന്ന് ജനങ്ങള്‍ക്ക് ബോധ്യമായയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നികുതി കുറയ്ക്കാത്ത പിണറായി സര്‍ക്കാരിന്റെ മനുഷ്യത്വവിരുദ്ധ നിലപാടിനെതിരെ ബിജെപി സമരം ശക്തമാക്കുമെന്നും ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ കരിങ്കല്ലു പോലെ ഇരിക്കുകയാണ് മുഖ്യമന്ത്രിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button