ErnakulamKeralaNattuvarthaLatest NewsNews

വ്യക്തിപരമായ അധിക്ഷേപം തുടരുന്നു, കോൺഗ്രസുമായി ഒത്തുതീർപ്പിനില്ല: ഹർജിയിൽ കക്ഷി ചേർക്കണമെന്ന് നടൻ ജോജു ജോർജ്

കൊച്ചി: ദേശീയ പാത ഉപരോധിച്ച് കോൺഗ്രസ് നടത്തിയ സമരത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയതിന്റെ പേരിൽ വ്യക്തിപരമായ അധിക്ഷേപം തുടരുന്നെന്ന പരാതിയുമായി നടൻ ജോജു ജോർജ് കോടതിയിൽ. സംഘർഷത്തിനിടയിൽ തന്റെ വാഹനം തകർത്ത കോൺഗ്രസ് പ്രവർത്തകൻ തൈക്കൂടം സ്വദേശി പി.ജി.ജോസഫിന്റെ ജാമ്യ ഹർജിയിൽ കക്ഷി ചേർക്കണം എന്നാവശ്യപ്പെട്ട് ജോജു എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. തനിക്കെതിരായ അധിക്ഷേപം അവസാനിപ്പിക്കാന്‍ കോടതി ഇടപെടണം എന്നാണ് ജോജുവിന്റെ ആവശ്യം.

സംഘർഷവുമായി ബന്ധപ്പെട്ട് നേതാക്കൾക്കെതിരെ ഉൾപ്പടെ ജാമ്യമില്ലാത്ത വകുപ്പുകളിൽ പോലീസ് കേസെടുത്തിട്ടുള്ള സാഹര്യത്തിൽ കോൺഗ്രസ് നേതാക്കൾ ജോജുവിന്റെ സഹപ്രവർത്തകർ വഴി ഒത്തു തീർപ്പു ചർച്ചയ്ക്കു ശ്രമം നടത്തിയിരുന്നു. അതേസമയം കേസിൽ കക്ഷി ചേരണം എന്നാവശ്യപ്പെട്ട് ജോജു രംഗത്ത് എത്തിയതിനെ തുടർന്ന് ഒത്തുതീർപ്പിന് സാധ്യതയില്ലാതായിട്ടുണ്ട്.

പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ നാം തെരെഞ്ഞെടുത്ത ജനപ്രതിനിധികള്‍ ഉണ്ട്, അവരുടെ വീടുകളിലേയ്ക്ക് സമരം സംഘടിപ്പിക്കൂ

സംഘർഷത്തെ തുടർന്ന് പ്രതിശ്ചായ നഷ്ടപ്പെട്ട കോൺഗ്രസ് സംഘടനകൾ ജോജുവിനെതിരെ വിവിധ പരാതികളുമായി രംഗത്തെത്തിയിരുന്നു. മാസ്ക് ഉപയോഗിക്കാതെ നിരത്തിലിറങ്ങിയ ജോജു കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് കേസെടുക്കണം എന്ന ആവശ്യവുമായി പ്രവർത്തകർ സിറ്റി പോലീസ് കമ്മിഷണറെ സമീപിച്ചിരുന്നു. ജോജുവിന്റെ വാഹനത്തിൽ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചതിലും നിയമലംഘനം നടത്തിയതായി കോൺഗ്രസ് പ്രവർത്തകർ പരാതി ഉയർത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button