ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേദാർനാഥിൽ സന്ദർശനം നടത്തും. രാവിലെ 6.30ന് പ്രധാന മന്ത്രി സംസ്ഥാനത്തെത്തുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി മാധ്യമങ്ങളോട് പറഞ്ഞു.
ശങ്കരാചാര്യരുടെ സമാധിസ്ഥലം അദ്ദേഹം നാടിന് സമർപ്പിക്കും . ഇതിനൊപ്പം സരസ്വതി ഗാട്ടിന്റെയും പുരോഹിതരുടെ താമസ്ഥലങ്ങളുടേയും ഉദ്ഘാടനവും നിർവഹിക്കുമെന്ന് പുഷ്കർ സിങ് ധാമി വ്യക്തമാക്കി .
ഇതിനൊപ്പം 130 കോടിയുടെ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം ഇന്ന് നിർവഹിക്കും. കേദാർനാഥിൽ നടക്കുന്ന റാലിയേയും മോദി അഭിസംബോധന ചെയ്ത് സംസാരിക്കും.
.
Post Your Comments