ThiruvananthapuramLatest NewsKerala

മൊബൈൽ ഫോൺ മോഷ്ടാക്കൾ പിടിയിൽ: കണ്ടെടുത്തത് ലക്ഷങ്ങൾ വിലവരുന്ന ഫോണുകൾ

പ്രതികളുടെ വാഹനങ്ങളിൽ നിന്നും നിരവധി മൊബൈൽ ഫോണുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

തിരുവനന്തപുരം: മൊബൈൽ ഫോൺ മോഷ്ടിക്കുന്ന രണ്ടംഗ സംഘം പോലീസ് പിടിയിൽ. കോഴിക്കോട് സ്വദേശികളായ ഷിഹാബും, അനസുമാണ് പോലീസിന്റെ പിടിയിലായത്. പ്രതികളുടെ പക്കൽ നിന്നും രണ്ടര ലക്ഷം രൂപ വിലവരുന്ന മൊബൈൽ ഫോണുകളും പാങ്ങോട് പോലീസ് പിടികൂടി.കിളിമാനൂരിൽ ബന്ധു വീട്ടിൽ താമസിച്ച് മോഷണം നടത്തി വരികയായിരുന്നു പ്രതികൾ.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കല്ലറ തെങ്ങുംകോട് ഭാഗങ്ങളിൽ കെട്ടിട നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിൽ നിന്നും ഫോണുകൾ മോഷണം പോയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലാകുന്നത്.

പ്രതികളുടെ വാഹനങ്ങളിൽ നിന്നും നിരവധി മൊബൈൽ ഫോണുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. വിവിധ ജില്ലകളിൽ ഇവർ ഇത്തരത്തിൽ മോഷണം നടത്തിയിട്ടുണ്ട് എന്നാണ് പോലീസിന് ലഭിച്ച വിവരം. പ്രതികളെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button