കൊല്ലം: തന്നെയും മക്കളെയും ഉപേക്ഷിച്ച് ഭാര്യ കാമുകനൊപ്പം പോയ ദേഷ്യത്തിൽ കാമുകനെയും മാതാവിനെയും വെട്ടി പരിക്കേൽപ്പിച്ച് യുവാവ്. കൊല്ലം അഞ്ചലിൽ ആണ് സംഭവം. ഏറം കളീലിക്കട പ്ലാവിള പുത്തന്‍വീട്ടില്‍ കൃഷ്ണകുമാരി (50), മകന് അഖില്‍ (28) എന്നിവര്‍ക്കാണ് വെട്ടേറ്റത്. സംഭവത്തിൽ ഇരുവരെയും ആക്രമിച്ച വെട്ടിക്കവല സ്വദേശിയായ സജിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞദിവസം സ്വന്തം വീട്ടിൽ വെച്ചാണ് അഖിലിനും മാതാവിനും വെട്ടേറ്റത്. ഭാര്യയെ കാണാനെന്ന വ്യാജേന എത്തിയ സജിൻ ഇവരെ കയ്യിൽ കരുതിയിരുന്ന വാക്കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. യുവാവിന്റെ ആക്രമണത്തിൽ വെട്ടേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ ചികിത്സയിലാണ് ഇരുവരും. രണ്ടു പേരുടെയും കൈകൾക്കാണ് വെട്ടുകൊണ്ടത്.
Also Read:ഇനി സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ ഇല്ല : സ്ത്രീധന നിരോധനം പ്രഖ്യാപിച്ച് ഒരു വാർഡ്
രണ്ട് മാസം മുൻപ് സജിയുടെ ഭാര്യ ഇയാളെയും മക്കളെയും ഉപേക്ഷിച്ച് കാമുകനായ അഖിലിനൊപ്പം പോയിരുന്നു. ഇയാൾക്കൊപ്പം ഏറത്തെ വീട്ടിലായിരുന്നു യുവതി താമസിച്ചത്. സജി നൽകിയ പരാതിയെ തുടർന്ന് പോലീസ് യുവതിയെയും കാമുകനെയും അറസ്റ്റ് ചെയ്തു. എന്നാല്‍ ഇത് സംബന്ധിച്ച കേസില്‍ യുവതിക്ക് അനുകൂലമായിട്ടായിരുന്നു കോടതി വിധി വന്നത്.
കഴിഞ്ഞ ദിവസം യുവതിയുടെ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും നല്‍കാനെന്ന വ്യാജേന സജി അഖിലിന്റെ വീട്ടിലെത്തുകയായിരുന്നു. ആക്രമണത്തിന് പദ്ധതിയിട്ടിരുന്ന സജി യുവതിയെ വെട്ടാനായി ശ്രമിച്ചു. ഇതുകണ്ട അഖിലും ഇയാളുടെ മാതാവും സജിയെ തടയാനായി ശ്രമിച്ചു. ഇതിനിടയിലാണ് ഒരുവർക്കും വെട്ടേറ്റത്. സജിയെ ഇന്ന് പുനലൂർ കോടതിയിൽ ഹാജരാക്കുമെന്ന് അഞ്ചൽ പോലീസ് അറിയിച്ചു. ഭാര്യയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണോ സജി എത്തിയതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Post Your Comments