ഏറെ ഗുണങ്ങളുളള ഒരു പഴമാണ് മള്‍ബറി. പല രോഗങ്ങള്‍ക്ക് മള്‍ബറി ഒരു പരിഹാരമാർഗമാണ്. 88 ശതമാനം വെള്ളമടങ്ങിയ ഇതിലെ കലോറിയുടെ മൂല്യം വെറും 60 ശതമാനം മാത്രമാണ്. ഇതില്‍ കൊഴുപ്പ് തീരെ ഇല്ല. കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, ഫൈബര്‍, ഫാറ്റ് എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്.
Read Also : നെല്ലിക്ക ഉപയോഗിച്ച് മുടികൊഴിച്ചിലും അകാലനരയും എളുപ്പത്തിൽ അകറ്റാം
ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മള്‍ബറി കഴിച്ചാല്‍ മതിയെന്ന് ആരോഗ്യവിദഗ്ദർ പോലും അഭിപ്രായപ്പെട്ടിട്ടുണ്ട്. എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കുകയും ഇതുവഴി ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നതിനും മള്‍ബറി നല്ലതാണ്. അതുപോലെ തന്നെ ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് മികച്ചതാണ് ഇവ.
മള്ബറിയില് ദഹനത്തിന് സഹായിക്കുന്ന ധാരാളം ഡയറ്റെറി ഫൈബര്‍ അടങ്ങിയിട്ടുണ്ട്. പ്രമേഹം, ക്യാന്‍സര്‍, മലബന്ധം, ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്കും ഇവ സഹായകമാണ്. മള്ബറിയില് അടങ്ങിയിരിക്കുന്ന ജീവകം സി ശരീരത്തിലെ മുറിവുകള്‍ വേഗത്തിൽ ഉണക്കാന്‍ സഹായിക്കും.
Post Your Comments