തിരുവനന്തപുരം : ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു. ശനിയാഴ്ച അര്‍ധരാത്രി വരെയാണ് പണിമുടക്ക്. കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. വെള്ളിയാഴ്ചയും ശനിയാഴ്ചയും ജോലിക്കെത്താത്തവരുടെ ശമ്പളം പിടിക്കും. ബിഎംഎസ്, കെഎസ്ആര്‍ടിഎ, ടിഡിഎഫ് എന്നീ മൂന്ന് സംഘടനകളും പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവുമായി യൂണിയനുകള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. യൂണിയനുകള്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളയുന്നില്ലെന്നും എന്നാല്‍ മുഖ്യമന്ത്രിയുമായും ധനമന്ത്രിയുമായും ചര്‍ച്ച നടത്താനുള്ള സാവകാശം വേണമെന്നുമാണ് ഗതാഗത മന്ത്രിയുടെ നിലപാട്. എന്നാല്‍ 24 മണിക്കൂറിനുള്ളില്‍ തീരുമാനം അറിയിക്കണമെന്ന ആവശ്യത്തില്‍ സംഘടനകള്‍ ഉറച്ചു നിന്നതോടെയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
Post Your Comments