ThiruvananthapuramKeralaLatest NewsNews

സമരത്തിന് ന്യായീകരണമില്ല: കെഎസ്ആര്‍ടിസിയെ അവശ്യസര്‍വീസായി പ്രഖ്യാപിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി

ശമ്പളപരിഷ്‌കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ആഹ്വാനം ചെയ്ത പണിമുടക്ക് സംസ്ഥാനത്ത് തുടരുകയാണ്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ അവശ്യസര്‍വീസായി പ്രഖ്യാപിക്കുന്നത് പരിഗണനയിലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ജനങ്ങളെ വലച്ചത് അംഗീകരിക്കാനാവില്ലെന്നും കെഎസ്ആര്‍ടിസി യൂണിയനുകളുടെ സമരത്തിന് ന്യായീകരണമില്ലെന്നും മന്ത്രി പറഞ്ഞു. വരുമാനമില്ലാതിരുന്ന കൊവിഡ് കാലത്തും സര്‍ക്കാര്‍ ശമ്പളവും പെന്‍ഷനും മുടക്കിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസിയെ അവശ്യസര്‍വീസായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് നിയമനിര്‍മ്മാണം നടത്തുന്നത് പരിശോധിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

Read Also : ഇന്ധന വില കുറയ്ക്കില്ല: ആവര്‍ത്തിച്ച് ധനമന്ത്രി, യുഡിഎഫ് ഭരണകാലത്ത് ഇന്ധന നികുതി കൂട്ടിയത് 13 തവണയെന്ന് മന്ത്രി

അതേസമയം ശമ്പളപരിഷ്‌കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ആഹ്വാനം ചെയ്ത പണിമുടക്ക് സംസ്ഥാനത്ത് തുടരുകയാണ്. പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കും. മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അവശ്യ സര്‍വീസ് നിയമമായ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ 48 മണിക്കൂറാണ് വിവിധ യൂണിയനുകള്‍ കെഎസ്ആര്‍ടിസിയില്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. അതേസമയം സ്‌റ്റേറ്റ് ട്രാന്‍സ് പോര്‍ട്ട് എംപ്ലോയിസ് യൂണിയന്‍ പണിമുടക്ക് 24 മണിക്കൂറില്‍ നിന്ന് 48 മണിക്കൂറിലേക്ക് മാറ്റി. കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫ് ഇന്നും നാളെയും, കെ.എസ്.ആര്‍.ടി.ഇ.എ., ബി.എം.എസ്. എന്നിവ വെള്ളിയാഴ്ചയും പണിമുടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button