KeralaLatest NewsNews

കോട്ടയം കൂട്ടിക്കല്‍ പഞ്ചായത്തില്‍ വീണ്ടും ഉരുള്‍പൊട്ടി

കോട്ടയം: കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളങ്കാട് മ്ലാക്കരയില്‍ ഉരുള്‍പ്പൊട്ടിയതായി സംശയം. മൂന്ന് തവണ ഉരുള്‍പ്പൊട്ടിയതായി നാട്ടുകാര്‍ പറയുന്നു. മ്ലാക്കര മൂപ്പന്‍ മലയിലാണ് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായത്. ഉരുള്‍പ്പൊട്ടല്‍ ഉണ്ടായത് ജനവാസ മേഖലയിലല്ല. അതുകൊണ്ടു തന്നെ നശനഷ്ടങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Read Also :ചൈനയെയും പാകിസ്ഥാനെയും ഉന്നം വെച്ച് ഇന്ത്യൻ ഹാക്കർമാർ: കരുതിയിരിക്കണമെന്ന് ചൈനീസ് മുഖപത്രം

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കൂട്ടിക്കലിലൂടെ ഒഴുകുന്ന പുല്ലകയാറ്റില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യമാണുള്ളത്. ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ പ്രദേശവാസികള്‍ കടുത്ത ആശങ്കയിലാണ്. പ്രദേശത്ത് നിന്നും 20 ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. പ്രദേശത്തിപ്പോള്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. നാളെ ഗവര്‍ണര്‍ കൂട്ടിക്കല്‍ ഭാഗം സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button