ErnakulamLatest NewsKeralaNews

ജോജുവിന്റെ വാഹനം അടിച്ചു തകർത്ത സംഭവം: ജാമ്യഹർജി ഇന്ന് പരിഗണിക്കും

എറണാകുളം : വഴി തടയൽ സമരത്തിനിടയിൽ നടൻ ജോജുവിന്റെ വാഹനം അടിച്ചു തകർത്തവരുടെ ജാമ്യഹർജി കോടതി ഇന്ന് ഉച്ചക്ക് രണ്ടരയ്ക്ക് പരിഗണിക്കും. എറണാകുളം സിജെഎം കോടതിയാണ് ഹർജി പരി​ഗണിക്കുന്നത്.

Also Read: സമരത്തിന് ന്യായീകരണമില്ല: കെഎസ്ആര്‍ടിസിയെ അവശ്യസര്‍വീസായി പ്രഖ്യാപിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി

വാഹനം തല്ലിതകർത്ത് ആക്രമിക്കാൻ ശ്രമിച്ചെന്ന ജോജുവിന്റെ പരാതിയിൽ എട്ട് പേർക്കെതിരെയും വഴി തടയൽ സമരവുമായി ബന്ധപ്പെട്ട് 30 പേർക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുത്തിരിക്കുന്നത്.ജോജുവിന്റെ പരാതിയിൽ കാർ തകർത്ത കേസിൽ ഐഎൻടിയുസി പ്രവർത്തകൻ ജോസഫിനെ അറസ്റ്റ് ചെയ്തിരുന്നു. ജോജുവിന്‍റെ വാഹനത്തിന്‍റെ ചില്ല് കല്ലുകൊണ്ട് തകർത്തതിന് രണ്ട് ദിവസം മുന്പാണ് ജോസഫ് അറസ്റ്റിലായത്. കൊച്ചി മുൻ മേയർ ടോണി ചമ്മണി അടക്കമുള്ളവർക്കെതിരെയാണ് കേസ്.

ജോജുവുമായി കോൺഗ്രസ്‌ നേതാക്കൾ ഒത്തുതീർപ്പിനു ശ്രമിച്ചെങ്കിലും ധാരണയിലെത്തിയില്ലയെന്നാണ് റിപ്പോർട്ടുകൾ. ജോജു സമവായത്തിന് തയ്യാറായില്ലെങ്കിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button