ThiruvananthapuramKeralaNattuvarthaLatest NewsNews

മതം മാറാൻ നിർബന്ധിച്ചു: ദുരഭിമാന മർദനത്തിൽ ഭാര്യ സഹോദരനും പള്ളി വികാരിക്കുമെതിരെ യുവാവിന്‍റെ മൊഴി

പട്ടികജാതി വിഭാഗത്തിൽ പെട്ട മിഥുന്‍ മതംമാറണമെന്ന്​ വികാരിയുൾപ്പടെയുള്ളവർ ആവശ്യപ്പെടുകയും​​ ഭീഷണിപ്പെടുത്തുകയും ചെയ്തു

തിരുവനന്തപുരം: ഭാര്യ സഹോദരനും പള്ളി വികാരിക്കുമെതിരെ ചിറയിന്‍കീഴിൽ ദുരഭിമാന മര്‍ദനത്തിനിരയായ മിഥുൻ കൃഷ്​ണന്‍റെ മൊഴി പുറത്ത്​. ക്രൂരമായി മർദിച്ച ഭാര്യ സഹോദരനായ ഡോ. ഡാനിഷ് ജോര്‍ജിനും മതം മാറാൻ നിർബന്ധിച്ച പള്ളി വികാരി ജോസഫ് പ്രസാദിനും എതിരായാണ്​ മിഥുന്‍ കൃഷ്ണൻ മൊഴി നൽകിയിരിക്കുന്നത്​.

പ്രശ്​നങ്ങൾ രമ്യമായി പരിഹരിക്കാമെന്ന് പറഞ്ഞ് ഭാര്യാസഹോദരനായ ഡോ.ഡാനിഷും ബന്ധുക്കളും വീട്ടിലെത്തുകയും തുടർന്ന്​ തന്നെയും ഭാര്യ ദീപ്തിയെയും അരയതുരുത്ത് പള്ളിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന്​ മിഥുൻ പറഞ്ഞു. പള്ളി വികാരിയുടെ നിർദ്ദേശത്തെ തുടർന്നാണ് തങ്ങളെ അവിടേക്ക്​ കൂട്ടിക്കൊണ്ടുപോയതെന്നാണ്​ ഡാനിഷും ബന്ധുക്കളും പറഞ്ഞത്​. തങ്ങളുടെ വിവാഹം നടത്താമെന്നും മതം മാറേണ്ടെന്നും കാറിൽ വെച്ചു പറഞ്ഞതായും മിഥുന്റെ മൊഴിയിൽ വ്യക്തമാക്കുന്നു.

മയക്കു മരുന്ന് മാഫിയയുടെ ആക്രമണം : രണ്ട് പേര്‍ കൊല്ലപ്പെട്ടു

അതേസമയം, പള്ളിയിലെത്തിയതോടെ കാര്യങ്ങൾ കൂടുതൽ വഷളാകുകയായിരുന്നു. പട്ടികജാതി വിഭാഗത്തിൽ പെട്ട മിഥുന്‍ മതംമാറണമെന്ന്​ വികാരിയുൾപ്പടെയുള്ളവർ ആവശ്യപ്പെടുകയും​​ ഭീഷണിപ്പെടുത്തുകയും ചെയ്തു. മിഥുൻ അത്​ നിരസിച്ചതോടെ പണം വാഗ്​ദാനം ചെയ്​തു. തുടർന്ന്​ ജനിക്കുന്ന കുഞ്ഞിനെ ക്രിസ്തു മതത്തില്‍ ചേര്‍ക്കണമെന്നും ഡാനിഷും പള്ളി വികാരിയും ആവശ്യപ്പെടുകയായിരുന്നു എന്നും മിഥുൻ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button