Latest NewsNewsIndiaCrime

ദീപാവലി ആഘോഷിക്കാന്‍ വാങ്ങിയ പടക്കം യാത്രാമധ്യേ പൊട്ടിത്തെറിച്ചു: അച്ഛനും മകനും മരിച്ചു

വഴിയില്‍ നിന്ന് രണ്ട് വലിയ സഞ്ചിയില്‍ വാങ്ങിയ പടക്കം സ്‌കൂട്ടറിന്റെ സൈഡിലാണ് വച്ചിരുന്നത്

ചെന്നൈ: ദീപാവലി ആഘോഷിക്കാന്‍ വാങ്ങിയ പടക്കം സ്‌കൂട്ടറില്‍ കൊണ്ടുപോകവെ പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചു. കലൈയരശന്‍ (37) ഏഴ് വയസുകാരനായ മകന്‍ പ്രദീഷ് എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ റോഡിലൂടെ പോകുകയായിരുന്ന മൂന്ന് ബൈക്ക് യാത്രികര്‍ക്കും പരിക്കേറ്റു. വ്യാഴാഴ്ച വൈകീട്ട് പുതുച്ചേരിയിലെ കാട്ടുക്കുപ്പത്തായിരുന്നു ദാരുണ സംഭവം നടന്നത്.

Read Also : മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കാന്‍ തമിഴ്‌നാട് അഞ്ചംഗ സംഘം ഇന്ന് എത്തും

ഭാര്യ വീട്ടില്‍ നിന്ന് മകനുമായി ദീപാവലി ആഘോഷിക്കാന്‍ സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു കലൈയരശന്‍. വഴിയില്‍ നിന്ന് രണ്ട് വലിയ സഞ്ചിയില്‍ വാങ്ങിയ പടക്കം സ്‌കൂട്ടറിന്റെ സൈഡിലാണ് വച്ചിരുന്നത്. ഇതില്‍ ഒരു സഞ്ചി പടക്കമാണ് പൊട്ടിത്തെറിച്ചത്.

ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കലൈയരശന്റെയും മകന്റയെും ശരീരം പല കഷ്ണങ്ങളായി ചിന്നിച്ചിതറി. പടക്കത്തിന് ചൂട് പിടിച്ച് പൊട്ടിത്തെറിച്ചതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button