ErnakulamLatest NewsKeralaNattuvarthaNews

കോൺഗ്രസ് നേതാക്കൾ ഫോണിൽ വിളിച്ച് ഖേദം പ്രകടിപ്പിച്ചു, പരസ്യമായി പ്രസ്താവന നൽകാനും അവർ തയാർ: ജോജുവിന്റെ അഭിഭാഷകൻ

കൊച്ചി: ദേശീയ പാത ഉപരോധ സമരവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിൽ കോണ്‍ഗ്രസ് നേതാക്കളുമായി തല്‍ക്കാലം ഒത്തുതീര്‍പ്പിനില്ലെന്ന് വ്യക്തമാക്കി ജോജു ജോര്‍ജ്. കോൺഗ്രസ് നേതാക്കളായ വി.ഡി സതീശനും കെ. സുധാകരനും വ്യക്തിപരമായി ഖേദ പ്രകടനം നടത്തിയിട്ടുണ്ടെന്നും ജോജുവിന്റെ അഭിഭാഷകന്‍ രഞ്ജിത്ത് മാരാര്‍ വ്യക്തമാക്കി.

‘കോണ്‍ഗ്രസ് നേതാക്കള്‍ ഫോണില്‍ വിളിച്ച് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. പരസ്യമായി പ്രസ്താവന നല്‍കാനും അവര്‍ തയ്യാറാണ്. പരസ്യമായ ഖേദ പ്രകടനം എന്തായാലും ഉണ്ടാവണം’. അഡ്വ. രഞ്ജിത്ത് മാരാര്‍ പറഞ്ഞു.

കോൺഗ്രസ് നേതാക്കളുമായി ഒത്തുതീര്‍പ്പിന് ചില വ്യവസ്ഥകള്‍ ജോജു ജോർജ് മുന്നോട്ട് വെച്ചിട്ടുണ്ട്. നേതാക്കള്‍ തനിക്കെതിരെ നടത്തിയ വ്യക്തിപരമായ പ്രസ്താവനകള്‍ പരസ്യമായി പിന്‍വലിക്കണമെന്നാണ് ജോജു ജോര്‍ജിന്റെ നിലപാട്. മദ്യപിച്ച് സ്ത്രീകള്‍ക്കെതിരെ അസഭ്യം പറഞ്ഞു, സ്ത്രീകളെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു തുടങ്ങി ഗുരുതരമായ ആരോപണങ്ങളാണ് കെപിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കൾ ജോജുവിനെതിരെ ഉയര്‍ത്തിയിരുന്നത്.

ബറാഖ ആണവോർജ്ജ നിലയം: യൂണിറ്റ് മൂന്നിന്റെ നിർമ്മാണം പൂർത്തിയായെന്ന് അധികൃതർ

ഒത്തുതീര്‍പ്പിന്റെ സാധ്യത പൂര്‍ണമായും അടഞ്ഞിട്ടില്ലെന്നും പൊതുസമൂഹത്തിന് മുന്നിലുള്ള ഇത്തരം വാസ്തവ വിരുദ്ധമായ ആരോപണങ്ങൾ പിന്‍വലിക്കണമെന്നുമാണ് ജോജുവിന്റെ ആവശ്യം. അങ്ങനെയെങ്കില്‍ മാത്രം ഒത്തുതീര്‍പ്പിനെ കുറിച്ച് ആലോചിക്കാമെന്നാണ് ജോജുവിന്റെ നിലപാടെന്നാണ് ജോജുവിന്റെ അഭിഭാഷകൻ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button