കൊച്ചി: കേന്ദ്രം പെട്രോൾ, ഡീസൽ എക്സൈസ് നികുതി കുറച്ചപ്പോൾ കേരള സർക്കാരിനുണ്ടാകുന്നത് വൻ സാമ്പത്തിക നഷ്ടമെന്ന് റിപ്പോർട്ട്. പെട്രോളിന് എക്സൈസ് നികുതി 5 രൂപ കുറയുമ്പോൾ 60 ലക്ഷം രൂപയാണ് പ്രതിദിനം സംസ്ഥാനത്തിന്റെ വരുമാനത്തിൽ കുറവ് വരുന്നത്. ഡീസലിന് 10 രൂപ കുറയുമ്പോൾ 1.20 കോടി രൂപ കുറയും. ഇതോടെ കേരളത്തിന്റെ മൊത്തം പ്രതിദിന വരുമാനത്തിൽ 1.80 കോടി രൂപയുടെ കുറവാണുണ്ടാകുക.
പ്രതിദിനം സംസ്ഥാനത്ത് 63 ലക്ഷം ലീറ്റർ ഡീസലും 51 ലക്ഷം ലീറ്റർ പെട്രോളുമാണ് വിൽപന നടത്തുന്നത്. സംസ്ഥാനങ്ങൾ വാറ്റ് ഈടാക്കുന്നത് ഇന്ധനത്തിന്റെ അടിസ്ഥാനവിലയും കേന്ദ്രത്തിന്റെ നികുതിയും ചെലവുകളും കൂട്ടി വരുന്ന തുകയുടെ മുകളിലാണ്.
Post Your Comments