CinemaLatest NewsNewsIndia

പുനീത് രാജ്കുമാറിന്റെ വിയോഗം താങ്ങാൻ കഴിയുന്നില്ല : കർണാടകയിൽ ഇതുവരെ മരണപ്പെട്ടത് 10 ആരാധകർ

താരത്തിന്റെ മരണത്തിന് പിന്നാലെ കർണാടകയിലെ വിവിധ ഭാഗങ്ങളിലായി നിരവധി ആത്മഹത്യാ ശ്രമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്

ബെംഗളൂരു : കന്നഡ സൂപ്പർസ്റ്റാർ പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത വിയോഗത്തിൽ
മനംനൊന്ത് കർണാടകയിൽ ഇതുവരെ മരിച്ചത് 10 ആരാധകരെന്ന് റിപ്പോർട്ട്.
ഇതിൽ ഏഴ്‌ പേർ ആത്മഹത്യ ചെയ്തും, മൂന്ന് പേർ താരത്തിന്റെ മരണ വാർത്ത അറിഞ്ഞുള്ള ഞെട്ടലിൽ ഹൃദയസ്തംഭനം ​മൂലമാണ് മരിച്ചത്.

താരത്തിന്റെ മരണത്തിന് പിന്നാലെ കർണാടകയിലെ വിവിധ ഭാഗങ്ങളിലായി നിരവധി ആത്മഹത്യാ ശ്രമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താരത്തിന്റെ വിയോഗം നികത്താനാകാത്ത നഷ്ടമാണെങ്കിലും ആരാധകർ ജീവൻ അപഹരിക്കുന്ന തരത്തിലുള്ള കടുത്ത കാര്യങ്ങൾ ചെയ്യരുതെന്ന് അദ്ദേഹത്തിന്റെ സഹോദരങ്ങളായ ശിവരാജ് കുമാറും രാഘവേന്ദ്ര രാജ്കുമാറും അഭ്യർത്ഥിച്ചു.

Read Also  :  സമരത്തിന് ന്യായീകരണമില്ല: കെഎസ്ആര്‍ടിസിയെ അവശ്യസര്‍വീസായി പ്രഖ്യാപിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി

മരണശേഷം പുനീത് കുമാറിന്റെ കണ്ണുകൾ ദാനം ചെയ്തിരുന്നു. ഇതിന് പിന്നാലെ, നേത്രദാനത്തിന് തയ്യാറായി നിരവധി യുവാക്കളാണ് കർണാടകയിൽ രംഗത്തെത്തിയിരിക്കുന്നത്. ഇതിനിടയിൽ ആത്മഹത്യ ചെയ്ത മൂന്ന് ആരാധകർ തങ്ങളുടെ കണ്ണ് ദാനം ചെയ്യണമെന്ന കത്തും എഴുതിവെച്ചിരുന്നു. അപ്പു എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന താരത്തിന്റെ വിയോഗം താങ്ങാവുന്നതിലും അപ്പുറമാണെന്നും അതിനാൽ ആത്മഹത്യ ചെയ്യുകയാണെന്നും തന്റെ കണ്ണ് ദാനം ചെയ്യണമെന്നുമായിരുന്നു ഒരു ആരാധകന്റെ ആത്മഹത്യാ കുറിപ്പ്.


ഒക്ടോബർ 29 നായിരുന്നു പുനീത് വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 46കാരനായ പുനീതിന്‍റെ മരണം. കന്നഡ സിനിമയിലെ ഇതിഹാസ നടൻ രാജ്‍കുമാറിന്‍റെ മകനാണ്. രാജ്‍കുമാറ്‍ നായകനായെത്തിയ ചില ചിത്രങ്ങളിലൂടെ ബാലതാരമായിട്ടായിരുന്നു സിനിമാപ്രവേശം. ‘ബെട്ടാഡ ഹൂവു’വിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്തു. മുതിര്‍ന്നശേഷം അപ്പുവെന്ന മറ്റൊരു ചിത്രത്തിലും അഭിനയിച്ച പുനീത് രാജ്‍കുമാര്‍ അതേ വിളിപ്പേരിലാണ് ആരാധകര്‍ക്ക് ഇടയില്‍ അറിയപ്പെട്ടിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button