Latest NewsIndiaNews

‘രാജ്യം മുഴുവൻ നിങ്ങളോടൊപ്പം ഉണ്ട്’: ഷാരൂഖിന് രാഹുല്‍ ഗാന്ധി എഴുതിയ കത്ത് പുറത്ത്

ന്യൂഡൽഹി : ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ആര്യന്‍ ഖാന്‍ അറസ്റ്റിലായതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഷാരൂഖ് ഖാന് എഴുതിയ കത്തിലെ വിവരങ്ങള്‍ പുറത്ത്. രാജ്യം മുഴുവൻ ഷാരൂഖിനും കുടുംബത്തിനുമൊപ്പം ഉണ്ടെന്നാണ് ഒക്ടോബര്‍ 14-ന് രാഹുല്‍ ഗാന്ധി എഴുതിയ കത്തില്‍ പറയുന്നത്.

‘ഒരുകുട്ടിയും ഇത്തരത്തിലുള്ള പരിചരണം അര്‍ഹിക്കുന്നില്ല. ജനങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അവരുടെ അനുഗ്രഹവും, പ്രാര്‍ത്ഥനയും നിങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇത്രയേറെ പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലൂടെ കടന്ന് പോകേണ്ടിവന്നതില്‍ ക്ഷമിക്കണം.
എത്രയും പെട്ടെന്ന് കുടുംബം ഒന്നാകട്ടെ’- രാഹുല്‍ ഗാന്ധി കത്തില്‍ പറയുന്നു.

Read Also :  രാവിലെ നേരത്തെ എഴുന്നേല്‍ക്കാന്‍ മടിയാണോ? ഈ വിദ്യ ഒന്ന് പരീക്ഷിച്ചു നോക്കൂ

ഒക്ടോബര്‍ മൂന്നിനായിരുന്നു നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആര്യന്‍ ഖാന്‍ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്തത്. മുംബൈ തീരത്ത് കോ‍ർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിൽ ലഹരിപ്പാര്‍ട്ടി നടക്കവേ ആയിരുന്നു അറസ്റ്റ്. ഇവരില്‍ നിന്ന് കൊക്കെയിന്‍, ഹാഷിഷ, എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടിയിരുന്നു. തുടര്‍ന്ന് മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലേക്ക് മാറ്റിയ ആര്യൻ ഖാന് ഒക്ടോബര്‍ 28-നാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button