റിയാദ്: 5 മുതൽ 11 വയസു വരെയുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ നൽകാൻ അനുമതി നൽകി സൗദി അറേബ്യ. ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയാണ് ഇതുസംബന്ധിച്ച അനുവാദം നൽകിയത്. അഞ്ച് വയസ്സ് മുതൽ 11 വയസു വരെ പ്രായമുള്ള കുട്ടികളിൽ ഫൈസർ വാക്സിൻ ഫൈസർ ഉപയോഗിക്കാൻ ഫൈസർ കമ്പനി നൽകിയ വിവരങ്ങൾ പരിശോധിച്ച ശേഷമാണ് നടപടി. ഈ വിഭാഗത്തിൽ ഉൾപ്പെട്ട കുട്ടികളിൽ വാക്സിന്റെ ഫലപ്രാപ്തി സംബന്ധിച്ച പഠനങ്ങൾ വിലയിരുത്തിയുമാണ് തീരുമാനം.
വാക്സിന് നിശ്ചയിച്ച വ്യവസ്ഥകൾ പാലിക്കുന്നതായി കമ്പനി ഉറപ്പു നൽകിയിട്ടുണ്ട്. ഈ പ്രായക്കാർക്കുള്ള വാക്സിൻ ഫലപ്രാപ്തിയും സുരക്ഷിതത്വവും വിലയിരുത്തുന്ന ക്ലിനിക്കൽ റിപ്പോർട്ടുകളും പഠനങ്ങളും കമ്പനി സമർപ്പിച്ചിരുന്നു. 2020 ഡിസംബർ 10 നാണ് സൗദിയിൽ ഫൈസർ വാക്സിൻ രജിസ്റ്റർ ചെയ്യാൻ അതോറിറ്റി അനുമതി നൽകിയത്. ആരോഗ്യ വകുപ്പിന് ഫൈസർ വാക്സിൻ ഇറക്കുമതി ചെയ്യാനും ഉപയോഗിക്കാനും അനുമതി നൽകിയിട്ടുണ്ടെന്നും ഫൈസർ വാക്സിന് പുറമെ ഓക്സ്ഫഡ് ആസ്ട്രസെനക്ക, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ വാക്സിനുകൾക്കും സൗദിയിൽ അനുമതി നൽകിയിട്ടുണ്ട്.
Post Your Comments