Latest NewsNewsIndiaCrime

പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തര്‍ക്കം: അച്ഛനും മകനും ചേര്‍ന്ന് അയല്‍വാസിയെ കൊലപ്പെടുത്തി

മംഗളൂരു: പടക്കം പെട്ടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടർന്ന് അച്ഛനും മകനും ചേര്‍ന്ന് അയല്‍വാസിയെ കൊലപ്പെടുത്തി. ബുധനാഴ്ച രാത്രി കാര്‍ സ്ട്രീറ്റിലെ വെങ്കിടേശ അപ്പാര്‍ട്ട്മെന്റ്  വളപ്പിലാണ് സംഭവം. വിനായക കാമത്ത് എന്നയാളാണ് മരിച്ചത്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ പ്രതികളായ കൃഷ്ണാനന്ദ കിനിയും മകന്‍ അവിനാഷും വെങ്കടേശ്വ അപാര്‍ട്‌മെന്റിലെ കാര്‍ പാര്‍ക്കിങ്ങില്‍ പടക്കം പൊട്ടിച്ചതിന് വിനായക കാമത്തുമായി തര്‍ക്കിച്ചു. തര്‍ക്കം ഉടന്‍ തന്നെ കൈയാങ്കളിയിലേക്ക് മാറുകയും തുടര്‍ന്ന് അച്ഛനും മകനും കാമത്തിനെ കുത്തുകയുമായിരുന്നു.

Read Also  :  ‘എവിടെയെങ്കിലും പോയി ജീവിക്കാനുള്ള പദ്ധതിയാണ് നിങ്ങൾ പൊളിച്ചത്’: ഒളിച്ചോട്ടം പൊളിച്ച പോലീസിനോട് കയർത്ത് 19 കാരൻ

ഉടൻ തന്നെ വിനായക കാമത്തിനെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ അച്ഛനും മകനുമെതിരെ ബന്ദര്‍ പോലീസ് കേസെടുത്തു. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരുകയാണ്.നേരത്തെയും ഇവർക്കിടയിൽ തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇതിന്റെ തുടർച്ചയാകാം ഇതെന്നുമാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button