KeralaNattuvarthaLatest NewsNews

സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലേര്‍ട്ടുകള്‍ പിന്‍വലിച്ചു, 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

നിലവില്‍ ലക്ഷദ്വീപില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ ഫലമായാണ് കേരളത്തില്‍ മഴ പെയ്യുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലേര്‍ട്ടുകള്‍ പിന്‍വലിച്ചു. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലേര്‍ട്ടാണ് പിന്‍വലിച്ചത്. അതേസമയം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Read Also : ചിറയിന്‍കീഴില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവം: ആറ്റിങ്ങല്‍ ഡിവൈഎസ്പി കേസ് അന്വേഷിക്കും, പ്രതി ഒളിവില്‍

ഉച്ചയ്ക്ക് ശേഷം ശക്തമായ കാറ്റിനും മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. ശനിയാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ്. നിലവില്‍ ലക്ഷദ്വീപില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ ഫലമായാണ് കേരളത്തില്‍ മഴ പെയ്യുന്നത്.

ന്യൂനമര്‍ദ്ദം അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ശക്തി പ്രാപിക്കുമെങ്കിലും കേരളത്തെ കാര്യമായി ബാധിക്കില്ലെന്നാണ് വിവരം. അതേസമയം നവംബര്‍ പത്തോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേയ്ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button