കാല്‍പ്പാദങ്ങളുടെ സംരക്ഷണത്തിൽ എല്ലാവരും വളരെ ശ്രദ്ധാലുക്കളാണ്. അതിനാൽ തന്നെ പാദങ്ങള്‍ മനോഹരമാക്കാന്‍ പെഡിക്യൂറും മാനിക്യൂറും ചെയ്യാന്‍ ബ്യൂട്ടി പാര്‍ലറുകളെയും പലരും ആശ്രയിക്കുന്നു. എന്നാൽ പാദങ്ങള്‍ക്ക് പെഡിക്യൂര്‍ ട്രീറ്റ്മെന്റ് വീട്ടിലിരുന്ന് തന്നെ ചെയ്യാനാകും. പാദങ്ങള്‍ മനോഹരമാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.
കാല്‍പ്പാദങ്ങള്‍ ചൂടുവെള്ളത്തിലും തണുത്തവെള്ളത്തിലും മാറിമാറി മുക്കിവയ്ക്കുക. തുടര്‍ന്ന് അല്പം എണ്ണകൊണ്ട് കാല്‍പ്പാദങ്ങള്‍ മസാജ് ചെയ്യുക. ഇത് പാദങ്ങള്‍ മൃദുലമാകാന്‍ സഹായിക്കും.
Read Also: നെല്ലിക്ക ഉപയോഗിച്ച് മുടികൊഴിച്ചിലും അകാലനരയും എളുപ്പത്തിൽ അകറ്റാം
പുറത്തു നിന്ന് വരുമ്പോഴെല്ലാം പാദങ്ങള്‍ നന്നായി കഴുകുക. പ്യൂമിക് സ്റ്റോണ്‍ കൊണ്ട് ഉരച്ചു കഴുകുന്നത് പാദത്തിലെ മൃതകോശങ്ങള്‍ പോയി കാല്‍ സുന്ദരമാകാന്‍ സഹായിക്കും. ശേഷം ഒരു മോയ്സ്ചറേസര്‍ പുരട്ടി സോക്സ് ധരിച്ചു ഉറങ്ങുക.
നനഞ്ഞ കാലുകളില്‍ ഷൂ ധരിക്കുന്നത് നല്ലതല്ല. ഇത് ഫംഗല്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാകാന്‍ കാരണമാകും.
Post Your Comments