ജിദ്ദ : സൗദി അറേബ്യക്ക് നേരെ ഹൂതി വിമതരുടെ ആക്രമണ പരമ്പര തുടരുന്നു. സൗദിയെ ലക്ഷ്യമിട്ട് ജിസാന് നേരെ ഹൂതികള്‍ വീണ്ടും ഡ്രോണ്‍ ആക്രമണം നടത്തി. ഹൂതി വിമതര്‍ അയച്ച രണ്ട് ബോംബ് ഡ്രോണുകള്‍ അറബ് പ്രതിരോധ സേന തകര്‍ത്തു.
അതേസമയം, അറബ് സഖ്യസേന ശക്തമായി തിരിച്ചടിച്ചു. സഖ്യസേനയുടെ ഓപ്പറേഷനില്‍ ഹൂതികളുടെ 14 സൈനിക വാഹനങ്ങള്‍ തകര്‍ക്കുകയും ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്‌തെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൂതികളുടെ കേന്ദ്രങ്ങളില്‍ അറബ് സഖ്യ സേന ശക്തമായി തന്നെയാണ് തിരിച്ചടി നല്‍കിയിരിക്കുന്നത്.
ഹൂതികള്‍ നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിന് ഭീഷണിയാണെന്നും ഏദന്‍ ഉള്‍ക്കടലിലൂടെയും ചെങ്കടലിലൂടെയും സഞ്ചരിക്കുന്ന കപ്പലുകളുടെ സുരക്ഷയ്ക്കും ഇത് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത് എന്നും യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അപലപിച്ചിരുന്നു .
Post Your Comments