തിരുവനന്തപുരം: സുഹൃത്തിനൊപ്പം ഓട്ടോയിലിരുന്ന് സംസാരിക്കവെ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. വിഴിഞ്ഞം പയറ്റുവിള സ്വദേശിനി അഖിലയാണ് ബന്ധുവീട്ടില്‍ ആത്മഹത്യ ചെയ്തത്.
ഇന്നലെ വൈകുന്നേരം ഓട്ടോ ഡ്രൈവറായ സുഹൃത്ത് പ്രശാന്തിനൊപ്പം വാഹനത്തിലിരുന്ന് സംസാരിക്കുകയായിരുന്നു അഖില. ഇതു കണ്ട പൊലീസ് പ്രശാന്തിനെയും പെണ്‍കുട്ടിയെയും വിഴിഞ്ഞം സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളെ വിളിച്ച് വരുത്തി പെണ്‍കുട്ടിയെ അവര്‍ക്കൊപ്പം വിട്ടയച്ചിരുന്നു. ഇന്ന് രാവിലെയാണ് പെണ്‍കുട്ടിയെ ബന്ധുവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
Read Also : നടന്‍ ജോജുവുമായുള്ള പ്രശ്‌നം ഒത്തുതീര്‍പ്പിലേക്ക്: കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയെന്ന് മുഹമ്മദ് ഷിയാസ്
നിരവധി കേസുകളില്‍ പ്രതിയായ പ്രശാന്തിനെ മദ്യപിച്ച നിലയിലാണ് പെണ്‍കുട്ടിക്കൊപ്പം കണ്ടതെന്നാണ് വിഴിഞ്ഞം പൊലീസ് പറയുന്നത്. തുടര്‍ന്നാണ് പ്രശാന്തിനെയും അഖിലയെയും സ്‌റ്റേഷനിലേക്ക് കൊണ്ടു പോയത്. സംഭവത്തിനുശേഷം പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം നിയമാനുസൃതമായാണ് വിട്ടയച്ചതെന്ന് പൊലീസ് പറയുന്നു.
Post Your Comments