
കൊടുങ്ങല്ലൂർ: ബൈക്ക് യാത്രക്കിടെ കൂട്ടുകാരനെ കുത്തി പരിക്കേൽപ്പിച്ചു. മദ്യലഹരിയിലുണ്ടായ വാക്തർക്കത്തിനൊടുവിൽ ആണ് കൂട്ടുകാരനെ കുപ്പികൊണ്ട് കുത്തി പരിക്കേൽപിച്ചത്. എറിയാട് മാടവന പി.എസ്.എൻ കവലയിൽ തെക്കുടംപറമ്പിൽ വിവേകിനാണ് (27) പരിക്കേറ്റത്.
സംഭവുമായി ബന്ധപ്പെട്ട് വിവേകിന്റെ അടുത്ത സുഹൃത്ത് പുല്ലൂറ്റ് പാറയിൽ വിജിത്ത് മോഹനെ (23)കൊടുങ്ങല്ലൂർ സി.ഐ ബ്രിജുകുമാർ അറസ്റ്റ് ചെയ്തു. ബിയർ കുപ്പി പൊട്ടിച്ചാണ് കുത്തിയത്.
Read Also: കരള്‍ അര്‍ബുദ ചികിത്സയ്ക്ക് മണത്തക്കാളി ഏറെ ഫലപ്രദം
ഒരുമിച്ച് യാത്ര ചെയ്തിരുന്ന ഇവർ പുല്ലൂറ്റ് കെ.കെ.ടി.എം ഗവ. കോളജ് സ്റ്റോപ്പിന് സമീപത്തെ പമ്പിൽ പെട്രോൾ അടിക്കാൻ നിർത്തിയതിന് പിന്നാലെയാണ് തർക്കമുണ്ടായതും കത്തിക്കുത്തിൽ കലാശിച്ചതും. പരിക്കേറ്റ വിവേക് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Post Your Comments