മോസ്കോ: റഷ്യയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. മരണനിരക്കും വലിയ തോതിൽ ഉയരുകയാണ്. കഴിഞ്ഞ ദിവസം രാജ്യത്ത് 40,443 പേർക്ക് രോഗം ബാധിച്ചതായി റഷ്യൻ കൊറോണ വൈറസ് ടാസ്ക് ഫോഴ്സിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
Also Read:താലിബാനെ ലക്ഷ്യമിട്ട് ഐ എസ് ബോംബാക്രമണം; 2 സാധാരണക്കാർ കൊല്ലപ്പെട്ടു
ഒരാഴ്ചയ്ക്കിടെ അഞ്ച് ദിവസമാണ് റഷ്യയിൽ നാൽപ്പതിനായിരത്തിലധികം പേർക്ക് കൊവിഡ് ബാധിക്കുന്നത്. 1,189 പേരാണ് ഒറ്റ ദിവസം കൊണ്ട് മരണത്തിന് കീഴടങ്ങിയത്. ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ റഷ്യയിൽ തുടരുകയാണ്.
ഒക്ടോബർ 30 മുതൽ നവംബർ 7 വരെ സർക്കാർ/സ്വകാര്യ ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പ്രാദേശിക ഭരണകൂടങ്ങളോട് കൊവിഡ് സ്ഥിതി അനുസരിച്ച് അവധി നീട്ടി നൽകാൻ റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ നിർദേശിച്ചു. മിക്ക മേഖലകളിലും ഒരാഴ്ചയിലധികമായി പ്രാദേശിക അവധി തുടരുകയാണെന്നാണ് റിപ്പോർട്ട്.
Post Your Comments