ജയ്‌പൂർ: സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്ക്കില്ലെന്ന് വ്യക്തമാക്കി രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ഗെലോട്ട്. കേന്ദ്ര സർക്കാർ എക്സൈസ് തീരുവ കുറച്ചതിന് ആനുപാതികമായ മാറ്റം സംസ്ഥാനങ്ങൾ ഈടാക്കുന്ന വാറ്റ് തുകയിൽ ഉണ്ടായിട്ടുണ്ടെന്നും കേന്ദ്രം ഇനിയും എക്സൈസ് തീരുവ കുറയ്ക്കണമെന്നും അശോക് ഗെലോട്ട് ആവശ്യപ്പെട്ടു.
‘കേന്ദ്ര സർക്കാർ എക്സൈസ് തീരുവ കുറച്ചതിന് ആനുപാതികമായ മാറ്റം സംസ്ഥാനങ്ങൾ ഈടാക്കുന്ന വാറ്റ് തുകയിൽ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും എക്സൈസ് തീരുവ 2014നേക്കാള്‍ ഇരട്ടിയാണ്. കേന്ദ്രം വീണ്ടും എക്സൈസ് തീരുവ കുറയ്ക്കണം. അല്ലാതെ സംസ്ഥാന സർക്കാർ നികുതി കുറയ്ക്കില്ല’. അശോക് ഗെലോട്ട് വ്യക്തമാക്കി.
‘രാജ്യം മുഴുവൻ നിങ്ങളോടൊപ്പം ഉണ്ട്’: ഷാരൂഖിന് രാഹുല്‍ ഗാന്ധി എഴുതിയ കത്ത് പുറത്ത്
കേന്ദ്രസർക്കാർ എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ നികുതി കുറച്ചിരുന്നു. ഉത്തർപ്രദേശിലും ഹരിയാനയിലും പെട്രോളിന് 7ഉം ഡീസലിന് 2ഉം രൂപ വാറ്റില്‍ നിന്നും കുറച്ചു. അസം, ഗുജറാത്ത്, ത്രിപുര, കർണാടക, ഗോവ, മണിപ്പൂർ സംസ്ഥാനങ്ങള്‍ 7 രൂപ വീതമാണു കുറച്ചത്. ഉത്തരാഖണ്ഡ് രണ്ട് രൂപ കുറച്ചു. എന്നാൽ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല.
Post Your Comments