Latest NewsJobs & VacanciesEducationCareerEducation & Career

എയിംസില്‍ 296 ഒഴിവുകള്‍: നവംബര്‍ 29 വരെ അപേക്ഷിക്കാം

ബിഹാറിലെ പട്‌നയിലുള്ള ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വിവിധ തസ്തികകളിലായി 296 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ നവംബര്‍ 29 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. നഴ്‌സിംഗ് ഓഫീസര്‍ തസ്തികയിലേക്ക് 200 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 160 സ്ത്രീകള്‍ക്കും 40 പുരുഷന്മാര്‍ക്കുമാണ് ഒഴിവുള്ളത്.

ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നോ സര്‍വകലാശാലയില്‍ നിന്നോ നേടിയ ബി.എസ്.സി നഴ്‌സിംഗ് / ബി.എസ്.സി (പോസ്റ്റ് സര്‍ട്ടിഫിക്കറ്റ്)/ പോസ്റ്റ് ബേസിക് ബി.എസ്.സി. നഴ്‌സിംഗ് യോഗ്യതയും സ്‌റ്റേറ്റ് / ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലില്‍ രജിസ്‌ട്രേഷനുമുള്ളവര്‍ക്ക് അപേക്ഷിക്കാം.

Read Also  : മത്സ്യഫെഡില്‍ 21 ഒഴിവുകള്‍: ഇപ്പോള്‍ അപേക്ഷിക്കാം, അവസാന തീയതി എട്ടിന്

അല്ലെങ്കില്‍ ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകരിച്ച സ്ഥാപനത്തില്‍ നിന്ന്/ സര്‍വകലാശാലയില്‍ നിന്ന് നേടിയ ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി യോഗ്യതയും സ്‌റ്റേറ്റ്/ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലില്‍ രജിസ്‌ട്രേഷനും കുറഞ്ഞത് 50 കിടക്കകളുള്ള ആശുപത്രിയില്‍ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനപരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് 18-30 വയസാണ് പ്രായ പരിധി.

സ്‌റ്റോര്‍ കീപ്പര്‍ 10, ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍) 4, ജൂനിയര്‍ എന്‍ജിനീയര്‍ (എസി ആന്‍ഡ് ആര്‍.) 4, മെഡിക്കോ സോഷ്യല്‍ വര്‍ക്കര്‍ 3, സാനിറ്ററി ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് കക 8, സ്‌റ്റെനോഗ്രാഫര്‍ 18, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് 18, സ്‌റ്റോര്‍ കീപ്പര്‍കം ക്ലാര്‍ക്ക് 25, ജൂനിയര്‍ വാര്‍ഡന്‍ 6, അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, ലീഗല്‍ അസിസ്റ്റന്റ് തസ്തികകളില്‍ ഓരോ ഒഴിവുമുണ്ട്. അപേക്ഷ ംംം.മശശാുെമിേമ.ീൃഴ എന്ന വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button