അബുദാബി: ഏഷ്യയിലെ ആദ്യ ബൈക്ക് സിറ്റി എന്ന ബഹുമതി നേടി അബുദാബി. പാരിസ്, കോപ്പൻഹേഗൻ, ഗ്ലാസ്ഗോ തുടങ്ങി ലോക ബൈക്ക് നഗരങ്ങളുടെ ഗണത്തിലാണ് അബുദാബിയും ഉൾപ്പെട്ടിരിക്കുന്നത്. അബുദാബി എക്സിക്യൂട്ടിവ് കൗൺസിൽ അംഗവും അബുദാബി എക്സിക്യൂട്ടിവ് ഓഫിസ് ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് യുസിഐ ബൈക്ക് സിറ്റി ലേബൽ ഏറ്റുവാങ്ങിയത്. ഹുദൈരിയാത്ത് ദ്വീപ് സൈക്ലിങ് ട്രാക്കിൽ നടന്ന പ്രത്യേക ചടങ്ങിൽ വെച്ചായിരുന്നു അദ്ദേഹം ലേബൽ സ്വീകരിച്ചത്.
Read Also: ബൈക്ക് യാത്രക്കിടെ സഹയാത്രികർ തമ്മിൽ തർക്കം; ഒരാൾക്ക് കുത്തേറ്റു, കുത്തിയത് ഉറ്റ സുഹൃത്ത്
യൂണിയൻ സൈക്ലിസ്റ്റ് ഇന്റർനാഷണലിൽ നിന്ന് (യുസിഐ) ആഗോള സൈക്ലിങ് കേന്ദ്രമായി മാറാനുള്ള എമിറേറ്റിന്റെ ദീർഘകാല ശ്രമങ്ങൾക്ക് ഇതു കരുത്തേകുമെന്ന് ശൈഖ് ഖാലിദ് പ്രതികരിച്ചു. ചടങ്ങിനോടനുബന്ധിച്ച് ബൈക്ക് അബുദാബി ട്രാക്കും തുറന്നിട്ടുണ്ട്. ആരോഗ്യകരമായ ജീവിതശൈലിക്ക് പിന്തുണ നൽകുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിടുന്നെന്ന് അബുദാബി സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജനറൽ അരീഫ് ഹമദ് അൽ അവാനി അറിയിച്ചു.
Read Also: വ്യാജ വാര്‍ത്ത: റിപ്പോര്‍ട്ടര്‍ ടി.വിക്കെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്
സൈക്ലിങ് പ്രോത്സാഹിപ്പിക്കുന്നതിന് വ്യക്തമായ കാഴ്ചപ്പാടുള്ള നഗരമാണ് അബുദാബിയെന്നും ആരോഗ്യത്തിലേക്ക് സൈക്കിളുരുട്ടാൻ കൂടുതൽ പേർക്കു പ്രചോദനമാകുമെന്നും യുസിഐ പ്രസിഡന്റ് ഡേവിഡ് ലാപ്പർട്ടിന്റ് വ്യക്തമാക്കി.
Post Your Comments