അബുദാബി: സന്ദർശകരെ പ്രധാന ആകർഷണങ്ങളിലേക്കെത്തിക്കാൻ സൗജന്യ ബസ് സർവ്വീസ് ആരംഭിച്ച് അബുദാബി. അബുദാബിയിലെ പ്രമുഖ ഹോട്ടലുകളിലേക്കും ആകർഷണങ്ങളിലേക്കും സഞ്ചാരികളെ എത്തിക്കാനാണ് അധികൃതർ സൗജന്യ ബസ് സർവീസ് ആരംഭിച്ചത്.
Read Also: ഇന്ധനവില 50 രൂപയായി കുറയണമെങ്കിൽ ബിജെപിയെ അധികാരത്തിൽ നിന്നു താഴെയിറക്കണം: ശിവസേന
വിസിറ്റ് അബുദാബി ഷട്ടിൽ ബസ് എന്ന പേരിലാണ് പുതിയ സർവ്വീസ് ആരംഭിച്ചിരിക്കുന്നത്. സർവ്വീസിൽ രണ്ട് പ്രധാന റൂട്ടുകളിലായി 18 സ്റ്റോപ്പുകൾ ഉൾക്കൊള്ളുന്നുവെന്നാണ് കൾച്ചർ ആൻഡ് ടൂറിസം വകുപ്പ് (ഡിസിടി) അറിയിച്ചിരിക്കുന്നത്. അബുദാബിയിലെ ഒമ്പത് ഹോട്ടലുകളും ഒമ്പത് ഒഴിവുസമയ ഹോട്ട്സ്പോട്ടുകളും രണ്ട് എക്സ്പോ 2020 ബസ് സ്റ്റോപ്പുകളുമാണ് പുതിയ സർവ്വീസിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
യാസ് ദ്വീപ്, ജുബൈൽ ദ്വീപ്, സാദിയാത്ത് ദ്വീപ്, അബുദാബി ടൗൺ സെന്റർ, ഗ്രാൻഡ് കനാൽ എന്നിവയെ ബന്ധിപ്പിക്കുന്ന റൂട്ടുകളാണ് ആദ്യ ഘട്ടത്തിൽ അവതരിപ്പിക്കുന്നത്. വിസിറ്റ് അബുദാബി ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഹോട്ടലുകളിൽ റൂം ബുക്ക് ചെയ്ത താമസക്കാർക്കും വിനോദസഞ്ചാരികൾക്കും സൗജന്യ ബസ് സർവ്വീസ് ആസ്വദിക്കാം.
Post Your Comments