Latest NewsIndiaNews

മോദി സർക്കാർ ജനങ്ങളുടെ പോക്കറ്റടിക്കുന്നു: രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: മോദി സർക്കാർ ജനങ്ങളുടെ പോക്കറ്റടിക്കുന്നുവെന്ന് രാഹുൽ ഗാന്ധി. ഇന്ധന വില വര്‍ധനവിനൊപ്പം രാജ്യത്ത് പണപ്പെരുപ്പവും ഉണ്ടായെന്നും കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചു. ജനങ്ങളോട്​ ആര്‍ദ്രത പ്രകടപ്പിക്കുന്ന ഹൃദയം ഇനിയെങ്കിലും മോദി സര്‍ക്കാറിന്​ ഉണ്ടാവ​ട്ടെയെന്ന്​ ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

Also Read:രാജ്യത്തെ കോവിഡ് രോഗികളിൽ 70 ശതമാനവും കേരളത്തിൽ: പ്രതിദിന രോഗികൾ ആയിരത്തിനു മുകളിൽ തന്നെ

‘ദീപാവലിയാണ്​. പണപ്പെരുപ്പം റെക്കോര്‍ഡ് ഉയരത്തിലാണ്​. ഇതൊരു തമാശയാണ്​. ജനങ്ങളോട്​ ആര്‍ദ്രത പ്രകടപ്പിക്കുന്ന ഹൃദയം ഇനിയെങ്കിലും മോദി സര്‍ക്കാറിന്​ ഉണ്ടാവ​ട്ടെയെന്ന്​ ആശംസിക്കുകയാണ് . നികുതിയുടെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്’, രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

ഇന്ധനവില വര്‍ധനവിനെതിരെ ‘പോക്കറ്റടിക്കുന്നവരെ സൂക്ഷിക്കുക’ എന്നതായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്‌. അതേസമയം പെട്രോൾ വില ഉയരുന്നത്​ പണപ്പെരുപ്പം കൂടാനും കാരണമാകുമെന്ന ആശങ്കയാണ് രാഹുൽ ഗാന്ധി പങ്കു വെച്ചതെന്ന് സാമൂഹ്യമാധ്യമങ്ങൾ വിലയിരുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button